16 June 2024, Sunday

എടിഎം തകരാര്‍; 9,000 രൂപ നഷ്ടമായ യുവാവിന് നഷ്ടപരിഹാരം നല്‍കി ബാങ്ക്

Janayugom Webdesk
കോഴിക്കോട്
August 14, 2021 12:53 pm

എടിഎം പ്രവര്‍ത്തനരഹിതമായതോടെ അക്കൌണ്ടില്‍നിന്ന് 9000 രൂപ നഷ്ടമായതോടെ നഷ്ടപരിഹാരം ഉള്‍പ്പടെ 36500 രൂപ തിരികെ നല്‍കി ബാങ്ക്. എടിഎം മെഷീന്‍ തകരാറ് കാരണം 9000 രൂപ നഷ്ടപ്പെട്ടയാള്‍ക്ക് ഓംബുഡ്‌സ്മാന്‍ ഇടപെട്ടാണ് പണം തിരിച്ചു നല്‍കിയത്. 27,500 രൂപ നഷ്ടപരിഹാരം ഉള്‍പ്പടെ 36,500 രൂപ ബാങ്ക് യുവാവിന് തിരികെ നല്‍കുകയായിരുന്നു.

കുറ്റ്യാടി സ്വദേശിയായ യുവാവിന് ബാങ്ക് നഷ്ടപരിഹാരം നല്‍കിയത്. 2020 നവംബറിലായിരുന്നു സംഭവം ഉണ്ടായത്. കുറ്റ്യാടിയിലെ സര്‍ക്കാര്‍ ആശുപത്രിയ്‌ക്ക് സമീപമുള്ള സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവാവിന്‍റെ അക്കൌണ്ടില്‍ നിന്ന് 9000 രൂപ നഷ്ടമായത്.

മെഷീനില്‍ കാര്‍ഡ് ഇട്ട് സേവിങ്സ് ബാങ്ക് അക്കൌണ്ടില്‍ നിന്ന് 9000 രൂപ പിന്‍വലിക്കാനാണ് യുവാവ് ശ്രമിച്ചത്. എന്നാല്‍ പണം ലഭിച്ചില്ല. വൈകാതെ 9000 രൂപ അക്കൗണ്ടില്‍നിന്ന് നഷ്ടമായതായി മൊബൈല്‍ ഫോണില്‍ എസ് എം എസ് സന്ദേശം ലഭിച്ചു. ഇതോടെ ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും കസ്റ്റമര്‍ കെയര്‍ നമ്ബരില്‍ വിളിച്ച്‌ വിവരം പറയാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇത്തരത്തില്‍ വിളിച്ചെങ്കിലും കൃത്യമായ മറുപടിയോ നടപടിയോ ഉണ്ടായില്ലെന്ന് യുവാവ് പറയുന്നു. ഇതേത്തുടര്‍ന്നാണ് യുവാവ് റിസര്‍വ് ബാങ്കിന്റെ ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍ വെബ്‌സൈറ്റ് വഴി പരാതി നല്‍കി. വിഷയത്തില്‍ ഇടപെട്ട ഓംബുഡ്സ്മാന്‍ യുവാവിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇടപാടുകാരന് നഷ്ടപ്പെട്ട തുകയും ഒരു ദിവസത്തേക്ക് 100 രൂപ നിരക്കില്‍ 27,500 രൂപ നഷ്ടപരിഹാരവും ഉള്‍പ്പടെ 36,500 നല്‍കാന്‍ ഓംബുഡ്‌സ്മാന്‍ വിധിച്ചു. വൈകാതെ ഈ തുക ബാങ്ക് യുവാവിന്‍റെ അക്കൌണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു.

ENGLISH SUMMARY:ATM mal­func­tion; Bank pays Rs 9,000 to man
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.