Janayugom Online
ATM robbery

പുനലൂരില്‍ സഹകരണബാങ്ക് എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം

Web Desk
Posted on January 15, 2019, 10:18 pm

പുനലൂര്‍: ഇളമ്പല്‍ കോട്ടവട്ടം മുക്കിലെ ജില്ലാ സഹകരണ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ച ശ്രമം . മോഷ്ടാവിന്റെ ചത്രം എടിഎമ്മിനുള്ളിലെ സി സി ടി വി യില്‍ നിന്ന് കുന്നിക്കോട് പോലീസിന് ലഭിച്ചു.സംഭവ സ്ഥല സ്ഥലത്ത് എത്തിയ പോലീസും വിരളയാള വിദഗ്ദ്ധരും കൂടുതല്‍ പരിശോധന നടത്തി.
ഇന്നലെ രാവിലെ എടിഎം മിഷീന്റെ താഴെ ഭാഗം തുറന്ന നിലയില്‍ ജീവനക്കാരില്‍ ഒരാളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് സിസിടിവിയില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഏകദേശം 25 വയസ്സിനുള്ളില്‍ പ്രായം തോന്നിക്കുന്ന ഒരാള്‍ രാത്രിയില്‍ മുഖം മറച്ചു കയറുകയും എടിഎം മിഷീന്റ് താഴെ ഭാഗം ഇളക്കുകയും ചെയ്തതായി കാണാന്‍ സാധിച്ചത് .നമ്പര്‍ ലോക്ക് അഴിക്കാന്‍ ശ്രമം നടത്തി ‚വിജയിക്കാതെ വന്നപ്പോള്‍ ഉപേക്ഷിച്ചു പോയി .കുന്നിക്കോട് എസ്.ഐ. ഗോപകമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വഷണം ആരംഭിച്ചു.