വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം; അലാറം മുഴങ്ങിയത് വിനയായി

Web Desk
Posted on November 10, 2018, 9:18 pm

പീരുമേട്: സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ച ശ്രമം. പീരുമേട്ടില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ടൗണിലെ എടിഎം കൗണ്ടറിലാണ് പുലര്‍ച്ചെ 3.45 ഓടെ കവര്‍ച്ച ശ്രമം ഉണ്ടായത്. മുഖം മൂടിയും ഗ്ലൗസും ധരിച്ചെത്തിയവര്‍ കവര്‍ച്ചാ ശ്രമം നടത്തുതിനിടയില്‍ എടിഎം കൗണ്ടറിലെ അലാറം ശബ്ദിച്ചതോടെ ശ്രമം ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ ബാങ്ക് അധിക്യതര്‍ നല്‍കിയ പരാതിയില്‍ പീരുമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എടിഎം കൗണ്ടറിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയില്‍ മൂന്നു പേരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കിലും മുഖം മൂടി ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമല്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവര്‍ സഞ്ചരിച്ച വാഹനം കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിടുണ്ട്.