എടിഎംകാർഡ് സുരക്ഷിതമോ? സംസ്ഥാനത്ത് വീണ്ടും തട്ടിപ്പ്, നഷ്ടമായത് ലക്ഷങ്ങൾ

Web Desk
Posted on December 03, 2019, 3:44 pm

കൊച്ചി: സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. ഡോക്ടറുടെ ഒരുലക്ഷം രൂപ നഷ്ടമായി. പണം നഷ്ടപ്പെട്ടത് രണ്ടു ബാങ്കുകളുടെ എടിഎം വഴിയാണ്. പതിനഞ്ച് മിനിറ്റ് ഇടവേളയില്‍ 10 തവണയായി പണം പിന്‍വലിച്ചു.ഇന്നലെ രാവിലെ 6.50 നും 7.05നും ഇടയിലാണ് സംഭവം. ഫോണിൽ മെസേജ് വന്നപ്പോഴാണ് ഡോക്ടർ തട്ടിപ്പ് അറിഞ്ഞത്. 10,000 രൂപ തുടരെ തുടരെ പിന്‍വലിച്ചതായാണ് മെസേജ് വന്നത്.

you may also like this video

ഒടിപി നമ്പറോ പിൻനമ്പറോ ചോദിച്ച് ആരും വിളിച്ചിരുന്നില്ല. എടിഎം കാർഡ് ഡോക്ടറുടെ കയ്യിൽ തന്നെയായിരുന്നു. സംഭവത്തെ തുടർന്ന് ഡോക്ടർ പനങ്ങാട് പൊലീസിൽ പരാതി നൽകി. തോപ്പുംപടി മുണ്ടൻവേലിയിലുള്ള ഇൻഡസ് ബാങ്കിന്റെ എടിഎമ്മിൽ നിന്നാണ് പണം നഷ്ടമായതെന്നു കണ്ടെത്തി.