ഇനി എടിഎമ്മിൽ പോകേണ്ട; എടിഎം വീട്ടിൽ ഇൻസ്റ്റാൾ ചെയ്യാം

Web Desk

തിരുവനന്തപുരം

Posted on August 03, 2020, 10:19 pm

എടിഎം ഇനി വീട്ടിൽ ഇൻസ്റ്റാൾ ചെയ്യാം, പണം അന്വേഷിച്ച് എടിഎം തപ്പി ഇനി നടക്കേണ്ട. കേൾക്കുമ്പോൾ തമാശയായി തോന്നുന്നുണ്ടോ? എങ്കിൽ അൽപ്പം കാര്യമുണ്ട് കേട്ടോ. സ്വന്തം സ്ഥലത്ത് എടിഎം ഇൻസ്റ്റാൾ ചെയ്യാം പണത്തിന് ആവശ്യമുള്ളപ്പോൾ പണം പിൻവലിയ്ക്കാം എന്നുമാത്രമല്ല എടിഎം ഇൻസ്റ്റാൾ ചെയ്താൽ നല്ലൊരു തുക പ്രതിമാസം സമ്പാദിയ്ക്കുകയുമാകാം.

50 സ്ക്വയർഫീറ്റ് മുതൽ 100 സ്ക്വയർഫീറ്റ് വരെ ഒഴിഞ്ഞ ഭൂമിയുള്ളവർക്ക് ആണ് ഇത് പ്രയോജനപ്പെടുത്താൻ ആകുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ പാർക്കിങ് സൗകര്യം ഉൾപ്പെടെയുള്ളവർക്ക് എടിഎം ഇൻസ്റ്റാൾ ചെയ്യാൻ ധനകാര്യസ്ഥാപനങ്ങൾ അനുവദിയ്ക്കാറുണ്ട്. ഭൂമിയുടെ ഉടമസ്ഥനുമായി ഇത് സംബന്ധിച്ച് എഗ്രിമെൻറ് ഉണ്ടായിരിക്കും. കരാർ കാലാവധി അവസാനിച്ചാൽ മൂന്നു മുതൽ അഞ്ചു വർഷത്തേയ്ക്ക് ഇത് വീണ്ടും റിന്യൂ ചെയ്യാൻ ആകും.

എടിഎം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് 100 മീറ്റർ പരിധിയിൽ മറ്റ് എടിഎമ്മുകൾ ഉണ്ടാകരുത്. ബാങ്കുകളുടെ വെബ്സൈറ്റു വഴിയും ഇതിന് അപേക്ഷ നൽകാം. ഇടനിലക്കാരില്ലാതെ ബാങ്കുകൾക്ക് നേരിട്ട് ഇതു സംബന്ധിച്ച പ്രപ്പോസൽ സമർപ്പിക്കാം. ബാങ്കുകൾ മാധ്യമങ്ങളിൽ പരസ്യം നൽകുമ്പോൾ നേരിട്ടു സമീപിക്കാം.

you may also like this video