കോവിഡ് — 19ന്റെ ഭാഗമായി സംസ്ഥാന സർക്കാര്‍ റേഷൻ കാർഡുടമകൾക്ക് സൗജന്യമായി നൽകുന്ന കിറ്റിലേക്കുള്ള ആട്ടയുടെ കാര്യത്തിൽ സപ്ലൈകോ സ്വീകരിച്ച നടപടി സുതാര്യമാണെന്ന് സിഎംഡി പി.എം അലി അസ്ഗർ പാഷ അറിയിച്ചു. കോവിഡ്’ കിറ്റിലെ അവശ്യ ഭക്ഷ്യ വസ്തുവാണ് രണ്ടു കിലോആട്ട. റേഷൻ ഗോതമ്പ് ആട്ടയാക്കാൻ സപ്ലൈകോയുമായി കരാറുള്ളത് ഏഴു മില്ലുടമൾക്കാണ്. ഈ ഏഴു മില്ലുടമകൾക്ക് 1000 മെട്രിക് ടൺ വീതം ഒ.എം.എസ്.എസ് ഗോതമ്പ് നൽകുകയും ചെയ്തു.നാലു മില്ലുടമകൾക്ക് ആട്ടയുണ്ടാക്കാനും മൂന്നു മില്ലുടമകൾക്ക് നുറുക്കു ഗോതമ്പുണ്ടാക്കാനുമാണ് ഗോതമ്പ് നൽകിയത്.
ഇതിൽ നാലായിരം മെട്രിക് ടൺ ആട്ട അവർ നൽകിക്കഴിഞ്ഞു.ഇത് പര്യാപ്തമല്ലാത്തതിനാൽ കൂടുതൽ മില്ലുടമകളുടെ ലഭ്യത ആവശ്യമായി വന്നു. ഈ അടിയന്തിര സാഹചര്യത്തിൽ അവരുടെ അസോസിയേഷനുമായി ബന്ധപ്പെടുകയുണ്ടായി.അങ്ങനെ മൂന്നു പുതിയ മില്ലുടമകൾ ഏപ്രിൽ 16ന് എറണാകുളം ഗാന്ധിനഗറിലെ സപ്ലൈകോ ആസ്ഥാനത്ത് ചർച്ചയെക്കത്തുകയും അതിൽ ഒരു മില്ലുടമയുമായി കരാറിലെത്തുകയും 5 ലക്ഷം രൂപ ഉൾപ്പെടെയുള്ള സെക്യൂരിറ്റി ഡിപ്പോസിറ്റിൽ അവർ ഏർപ്പെടുകയും ചെയ്തു.
നിലവിലുള്ള സപ്ലൈകോ കരാർ നിരക്കിൽ നിന്ന് 14 പൈസയോളം കുറവിലാണ് ഇവരുമായി കരാറിലേർപ്പെട്ടിട്ടുള്ളത്.ഈ നിലക്കാണ് അവർക്ക് ഒ .എം എസ് എസ് ഗോതമ്പ് നൽകി ആട്ടയാക്കിയത്.ഏകദേശം 10000 ടണ്ണോളം ആട്ടയുടെ ആവശ്യമുണ്ടെന്നും സി.എം.ഡി അറിയിച്ചു.പ്രാദേശികമായി ആട്ടയുടെ കുറവ് പരിഹരിക്കാൻ ഡിപ്പോ മനേജർമാരോട് നിർദ്ദേശിച്ച പ്രകാരം കിലോക്ക് 35 രൂപ നിരക്കിൽ ആട്ടവാങ്ങിയതിനു പുറമെ കേന്ദ്രീകൃതമായും ആട്ട വാങ്ങി സംഭരിക്കുകയുമുണ്ടായി.29 രൂപ മുതൽ 34 രൂപ വരെയുള്ള നിരക്കിലാണ് വാങ്ങിയിട്ടുള്ളത്. ആട്ടയുടെ കാര്യത്തിൽ ഇതൊന്നും പര്യാപ്തമല്ലെന്നും അദ്ദേഹം അറിയിച്ചു.ഇക്കാര്യത്തിൽ സപ്ലൈകോ പര്യാപ്തമാകേണ്ടതിനാൽ താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.ഒ.എം എസ് എസ് ഗോതമ്പ് ആട്ടയാക്കി മില്ലുകൾക്ക് തരാൻ കഴിയുമോ എത്ര രൂപയ്ക്ക് ആട്ടനൽകാനാവും എന്നീ കാര്യങ്ങൾ മില്ലുടമകൾ അറിയിക്കേണ്ടതുണ്ട്. ഏപ്രിൽ 27ന് വൈകീട്ടു വരെയാണ് താല്പര്യപത്രത്തിൻ്റെ സമയം. ആട്ടയുടെ കാര്യത്തിൽ സപ്ലൈകോ സ്വീകരിച്ച നടപടികളെല്ലാം സുതാര്യമാണെന്നും അദ്ദേഹം അറിയിച്ചു.
English Summary: atta in free ration kit
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.