കോവിഡ് നിയമം ലംഘിക്കുന്നവരെയും ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവരെയും ജയിലിലടയ്ക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുനേരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശം. നഴ്സുമാര്‍. ഡോക്ടര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ക്കുനേരെ നിരവധി സ്ഥലങ്ങളില്‍ കയ്യേറ്റ ശ്രമം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരുമായി സഹകരിക്കണമെന്ന് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ നിരന്തരം പറഞ്ഞിട്ടും ഫലമില്ലാത്തതിനാലാണ് പുതിയ നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക തയ്യാറാക്കാനായി വന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമമുണ്ടായിരുന്നു. രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റിരിക്കുന്നത്. ഇവരെ പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ഇന്‍ഡോറിനടുത്തുള്ള രാണിപുരിയിലും രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് സമാന സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.
English Summary: Attack against health workers followup
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.