കനയ്യയ്ക്കുനേരെ വീണ്ടും അക്രമം

Web Desk

പട്ന

Posted on February 17, 2020, 6:48 pm

ജനഗണമനയാത്രയുമായി മുന്നേറുന്ന കനയ്യകുമാറിനെതിരെ വീണ്ടും അക്രമം. പത്തൊമ്പതാം ദിവസമായ ഇന്ന് ലഖിസരായി ഗാന്ധി മൈതാനിയിൽ പ്രസംഗിച്ചു നില്ക്കേയായിരുന്നു കനയ്യയ്ക്കുനേരെ യുവാവ് ചെരിപ്പെറിഞ്ഞത്. ഓറഞ്ച് ഷർട്ട് ധരിച്ചെത്തിയ യുവാവാണ് ആൾക്കൂട്ടിനിടയിൽ നിന്ന് വേദിക്കുനേരെ ചെരിപ്പെറിഞ്ഞത്. വേദിയിലെ തൂണിൽ തട്ടി ചെരിപ്പ് നലത്തുവീണു. ഉടൻതന്നെ സദസിലുണ്ടായിരുന്നവർ യുവാവിനെ കടന്നുപിടിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് എത്തിയാണ് നിലത്തുവീണ യുവാവിനെ രക്ഷപ്പെടുത്തി കൊണ്ടുപോയത്. ചന്ദൻ കുമാർ എന്നാണ് യുവാവിന്റെ പേരെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പരിക്കേറ്റ ഇയാളെ ലഖിസരായി സർദാർ ആസുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സി‌എ‌എയ്‌ക്കെതിരായ പ്രചരണവുമായി ജനുവരി 30 ന് ആരംഭിച്ച കനയ്യയുടെ ജന ഗണ മന യാത്രയ്ക്കുനേരെ നടക്കുന്ന !ഒമ്പതാമത്തെ അക്രമമാണിത്. ഛപ്ര, കതിഹാർ, സുപോൾ, ജാമുയി, ആരയിലേയ്ക്കുള്ള വഴിമധ്യേ എന്നിങ്ങനെ പലയിടത്തും സംഘപരിവാർ പ്രവർത്തകർ കല്ലെറിയുകയും യാത്ര തടയാൻ ശ്രമിക്കുകയും ചെയ്തു. വെള്ളിയാഴ്ച ആരയിലേയ്ക്കുള്ള വഴിമധ്യേ അക്രമിച്ചതിന്റെ പേരിൽ മൂന്ന് സംഘപരിവാറുകാർ അറസ്റ്റിലായിട്ടുണ്ട്. 30ഓളം പേർക്കെതിരെ കേസെടുത്തിട്ടുമുണ്ട്. ഇതിനിടെയാണ് ഇന്ന് പൊതുസമ്മേളനസ്ഥലത്തേയ്ക്ക് നുഴഞ്ഞുകയറിയ യുവാവ് കനയ്യയുടെ വേദിക്കുനേരെ ചെരിപ്പെറിഞ്ഞത്.

Eng­lish Sum­ma­ry: Attack against kanayya kumar in pat­na

You may also like this video