ഗതാഗത തടസ്സം നീക്കാനെത്തിയ പൊലീസിന് നേരെ കോളനി നിവാസികളുടെ അക്രമം. എസ് ഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. ദേലംപാടി കല്ലടുക്ക കോളനിയില്‍ നാട്ടുകാരുടെ ആക്രമണത്തിലാണ് ആദൂര്‍ എസ്‌ഐ മുകുന്ദന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയകൃഷ്‌ണന്‍, സുഭാഷ്, സിവില്‍ പൊലീസ് ഓഫീസര്‍, ഗോകുല്‍ എന്നിവര്‍ക്ക് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രദേശവാസികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ഇന്നലെ ഉച്ചയോടെയാണ് കേരള ‑കര്‍ണാടക അതിര്‍ത്തിയാ ദേലംമ്പാടി കല്ലടുക്ക കോളനിയിലാണ് സംഭവം.
കൊറോണ വ്യാപനം തടയുന്നതിനായി അതിര്‍ത്തി റോഡുകള്‍ കര്‍ണാടക സര്‍ക്കാര്‍ മണ്ണിട്ട് അടച്ചിരുന്നു. ഇതില്‍ ദേലംപാടി പഞ്ചായത്തിലെ കല്ലടുക്കയിലെ റോഡും അടച്ചിരുന്നു. ഇതുമൂലം സമീപത്തെ കോളനി നിവാസികള്‍ കടന്നുപോകുന്ന റോഡ് തടസപ്പടുത്തുകയും കാല്‍നടയാത്രക്ക് വേണ്ടി ചെറിയ സ്ഥലം നീക്കി വെച്ചിരുന്നു. എന്നാല്‍ നീക്കി വെച്ച സ്ഥലം കോളനി നിവാസികള്‍ വേലി കെട്ടി തടസപ്പെടുത്തി.ഇതുമായി ബന്ധപ്പെട്ട് സ്ഥലത്ത് തര്‍ക്കം നിലനിന്നിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാരില്‍ ചിലര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. കലക്ടറുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് കോളനിയിലെത്തിയതായിരുന്നു. ചിലര്‍ മരകഷ്‌ണങ്ങളും കല്ലും ഉപയോഗിച്ച് തങ്ങളെ നേരിടുകയായിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്ന പോലീസുകാര്‍ പറഞ്ഞു. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
English Summary:Attack against police
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.