ഗെയിം ഓഫ് അയോധ്യയുടെ സംവിധായകന്റെ വീടിന് നേരെ അക്രമം

Web Desk
Posted on December 05, 2017, 6:49 pm

ന്യൂഡല്‍ഹി: ഗെയിം ഓഫ് അയോധ്യ എന്ന ചലച്ചിത്രത്തിന്റെ സംവിധായകന്റെ വീടിന് നേരെ ആക്രമണം. ആര്‍എസ്എസ് പിന്തുണയുളള ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകരാണ് സുനില്‍ സിങിന്റെ അലിഗഡ് സിവില്‍ ലൈനിലുളള വീടിന് നേരെ ആക്രമണം നടത്തിയത്.
ഈ മാസം എട്ടിന് റിലീസ് ചെയ്യാനാരിക്കുന്ന ചലച്ചിത്രം ഹിന്ദു മുസ്ലീം പ്രണയമാണ് ചര്‍ച്ച ചെയ്യുന്നത്. അയോധ്യയിലെ ബാബറി പള്ളി തകര്‍ത്ത കാലത്ത് ഒരു ഹിന്ദു യുവാവും മുസ്ലീം യുവതിയും തമ്മിലുളള പ്രണയമാണ് ചിത്രത്തിലെ പ്രമേയം. ചിത്രത്തില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് ഇവരുടെ ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.