വൈറ്റ് ഹൗസിനു സമീപം വെടിവെപ്പ്; ഒരു മരണം: നിരവധി പേർക്ക് പരിക്ക്

Web Desk

വാ​ഷിം​ഗ്ട​ണ്‍

Posted on September 20, 2019, 9:25 am

വൈറ്റ് ഹൗസിനു സമീപം വെടിവെപ്പിൽ  ഒരു മരണം. വെടിവെപ്പിൽ കാൽ നടയാത്രക്കാർ ഉൾപ്പടെ നിരവധി പേർക്ക് പരിക്ക് പറ്റിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാത്രി വൈറ്റ് ഹൗസിനു സമീപമുള്ള തെരിവുകളിലാണ് വെടിവെപ്പ് ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ആക്രമി ആരാണെന്ന വിവരം പുറത്തു വന്നിട്ടില്ല.