Wednesday
13 Nov 2019

ജമ്മുകാശ്മീരില്‍ വീണ്ടും ആക്രമണം; 4 പേര്‍ക്ക് പരിക്ക്

By: Web Desk | Saturday 5 October 2019 3:11 PM IST


Jammu: Army personnel stand guard at Gujjar Nagar area during a curfew, imposed on the third day after the clash between two communities over the protest against the Pulwama terror attack, in Jammu, Sunday, Feb. 17, 2019. (PTI Photo)(PTI2_17_2019_000035B)

ശ്രീഗനഗര്‍: സംഘര്‍ഷം തുടരുന്ന ജമ്മുകാശ്മീരില്‍ വീണ്ടും ആക്രമണം. ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റു. അനന്ത്‌നാഗില്‍ ഇന്നു രാവിലെയാണ് ഭീകരാക്രമണം നടന്നത്.

ബൈക്കിലെത്തിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ജമ്മുകാശ്മീരില്‍ അനന്ത്‌നാഗില്‍ രാവിലെയാണ് സംഭവം. വണ്ടിയില്‍ എത്തിയ ഭീകരര്‍ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനു പുറത്ത് ഗ്രനേഡ് എറിയുകയായിരുന്നു. ആക്രമണത്തില്‍ പ്രദേശവാസികള്‍ക്കാണ് പരിക്കേറ്റത്.

ആക്രമണം നടന്നതിന് പിന്നാലെ പ്രദേശത്തേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്.
ഭീകരര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു. അതേ സമയം ഗ്രനേഡ് ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Related News