Web Desk

February 01, 2020, 10:00 am

ബീഹാർ; കനയ്യയുടെ റാലിക്കു നേരെ കല്ലേറ്: നിരവധി പേർക്ക് പരിക്ക്

Janayugom Online

ക​ന​യ്യ​കു​മാ​റി​ന്‍റെ പൗ​ര​ത്വ നി​യമഭേ​ദ​ഗ​തി പ്ര​തി​ഷേ​ധ​റാ​ലി​ക്കു നേ​രെ ബി​ഹാ​റി​ല്‍ ആ​ക്ര​മ​ണം. സ​രാ​ന്‍ ജി​ല്ല​യി​ലെ ച​പ്ര മേ​ഖ​ല​യി​ലാ​ണു ക​ല്ലേ​റു​ണ്ടാ​യ​ത്.ക​ന​യ്യ​യു​ടെ വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ കാ​റു​ക​ള്‍​ക്കു​നേ​രെ അ​ക്ര​മി​ക​ള്‍ കല്ലെറിയുകയായിരുന്നു. 

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ആ​യി​രു​ന്നു സം​ഭ​വം. നി​ര​വ​ധി​പ്പേ​ര്‍​ക്കു ക​ല്ലേ​റി​ല്‍ പ​രു​ക്കേ​റ്റു. ഇ​വ​രെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. കാ​റു​ക​ളു​ടെ ചി​ല്ലു​ക​ള്‍ ക​ല്ലേ​റി​ല്‍ ത​ക​ര്‍​ന്നു. ക​ല്ലേ​റി​നു​ശേ​ഷം അ​ക്ര​മി​ക​ള്‍ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ട്ടു. സി​പി​ഐ നേ​താ​വാ​യ ക​ന​യ്യ​കു​മാ​റി​ന് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നു പൊ​ലീ​സ് അറിയിച്ചു. 

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​രാ​ണ് ക​ല്ലേ​റി​നു പി​ന്നി​ലെ​ന്നാ​ണു സൂചന.
Eng­lish summary:attack in kanayya rally