Web Desk

തൃശൂർ

January 12, 2020, 9:45 am

വാക്കുതര്‍ക്കം: യുവാവിന്റെ തലയില്‍ ബൈക്കിന്റെ താക്കോൽ ഇടിച്ചു കയറ്റി

Janayugom Online

വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവിന്റെ തലയില്‍ കൂട്ടുകാരന്‍ ബൈക്കിന്റെ താക്കോൽ ഇടിച്ചു കയറ്റി. യുവാവിന്റെ തലയോട്ടിയിൽ തുളച്ചുകയറിയ താക്കോൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തൃശൂർ അമല മെഡിക്കൽ കോളേജിലെ ന്യൂറോസർജറി വിഭാഗം ഡോക്ടർമാരാണ് താക്കോൽ പുറത്തെടുത്തത്.

തൃത്താല തെക്കെപുരയ്ക്കൽ അപ്പുവിന്റെ മകൻ ടി വി രാജേഷിന്റെ (34) തലയിലാണ് മൂന്ന് ഇഞ്ചോളം താക്കോലിന്റെ അഗ്രഭാഗം തുളച്ച് കയറിയത്.

രാജേഷിന്റെ കൂട്ടുകാരൻ പ്രകോപിതനായി ബൈക്കിന്റെ താക്കോൽ കൊണ്ട് തലയ്ക്ക് ഇടിക്കുകയായിരുന്നു. മരപ്പണിക്കാരായ രണ്ടുപേരും കഴിഞ്ഞ ദിവസം രാത്രി 8.30 മണിയോടെ സംസാരിച്ചു നിൽക്കുമ്പോഴായിരുന്നു വാക്കുതർക്കമുണ്ടായത്. രാജേഷ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.