December 9, 2023 Saturday

Related news

November 26, 2023
November 25, 2023
November 21, 2023
November 21, 2023
November 11, 2023
November 11, 2023
November 9, 2023
November 6, 2023
November 2, 2023
October 29, 2023

തുര്‍ക്കി പാര്‍ലമെന്റിന് സമീപം ചാവേറാക്രമണം

Janayugom Webdesk
അങ്കാറ
October 1, 2023 5:39 pm

തുര്‍ക്കി പാര്‍ലമെന്റിന് സമീപം ചാവേറാക്രമണം. സ്‌ഫോടനത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് ആക്രമണം നടന്നത്. ആഭ്യന്തര വകുപ്പ് മന്ത്രാലത്തിന്റെ ജനറല്‍ ഡയറക്ടറേറ്റിന്റെ പ്രധാന ഗേറ്റിന് സമീപമാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിന് പിന്നില്‍ രണ്ടുപേരാണ് എന്നാണ് ലഭിക്കുന്ന വിവരമെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി അറിയിച്ചു. ഒരാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. മറ്റൊരാളെ പൊലീസ് വെടിവെച്ചു വീഴ്ത്തുകയും ചെയ്തു. പ്രസിഡന്റ് എര്‍ദോഗന്റെ പ്രസംഗത്തോടെ പാര്‍ലമെന്റ് സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് ആക്രമണമുണ്ടായത്. 

Eng­lish Summary:Attack near Turk­ish Parliament
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.