മട്ടാഞ്ചേരിയിൽ 5 വാഹനങ്ങൾ തല്ലിത്തകർത്ത് യുവാവ്. ഇന്ന് പുലർച്ചെ നാല് കാറുകളുടെയും ഒരു ഓട്ടോ റിക്ഷയുടെയും ചില്ലുകൾ സിമൻറ് കട്ടയും ഇഷ്ടികയും ഉപയോഗിച്ച് തല്ലിത്തകർക്കുകയായിരുന്നു. മട്ടാഞ്ചേരിയിൽ കരുവേലിപ്പടി ആർകെ പിള്ള റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് നേരെയായിരുന്നു ആദ്യം ആക്രമണം നടത്തിയത്. ഇവിടെയുണ്ടായിരുന്ന മൂന്ന് കാറുകളും ഒരു ഓട്ടോറിക്ഷയുമാണ് തകർത്തത്. പിന്നീട് അതിന് സമീപത്തെ സപ്ലൈകോയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറും തല്ലിത്തകർക്കുകയായിരുന്നു.
പ്രതി ലഹരിക്ക് അടിമയോ മോഷണ ശ്രമമോ ആകാമെന്നാണ് പൊലീസിൻറെ നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.