വൃദ്ധ ദമ്പതിമാര്‍ക്ക് നേരെ മുളക് പൊടി വിതറി മോഷണം

Web Desk
Posted on November 23, 2017, 8:54 pm

തുറവൂര്‍: വൃദ്ധ ദമ്പതികള്‍ താമസിക്കുന്ന വീട്ടിലെത്തിയ മോഷ്ടാവ് മുളകുപൊടി മുഖത്തെറിഞ്ഞ ശേഷം മൂന്നര പവന്റെ മാല കവര്‍ന്നു.പട്ടണക്കാട് പഞ്ചായത്ത് 7 വാര്‍ഡില്‍ പുതിയകാവ് വിഷ്ണു നിവാസില്‍ ഭാസ്‌ക്കരമേനോന്റെ ഭാര്യ സുമതിയുടെ മൂന്നര പവന്റെ മാലയാണ് കവര്‍ന്നത്.തിങ്കളാഴ്ച്ച രാത്രി 10:30 നാണ് സംഭവം.രാത്രി വീട്ടിലെത്തിയ മോഷ്ടാവ് കോളിംഗ് ബെല്ലടിച്ചു. വാതില്‍ തുറന്ന ഉടനെ മുളകുപൊടി വിതറി മാലയും പൊട്ടിച്ച് ഓടുകയായിരുന്നു.ഇയാളെ പിടികൂടാനായില്ല. ബര്‍മൂഡ ധരിച്ച് ഉയരം കുറഞ്ഞ ആളാണ് മോഷണം നടത്തിയതെന്ന് ദമ്പതികള്‍ പറഞ്ഞു. പട്ടണക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.