കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ ഡൽഹിയിലെ വീടിനു നേരെ അജ്ഞാതർ ആക്രമണം നടത്തി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. തിലക് മാർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹുമയൂൺ റോഡിനു സമീപമാണ് അധീർ രഞ്ജൻ ചൗധരിയുടെ വീട് സ്ഥിതി ചെയ്യുന്നത്. ചൗധരിയുടെ ഓഫീസ് ജീവനക്കാരെയും അക്രമികൾ മർദ്ദിച്ചു. അക്രമികൾ ഓഫീസിൽനിന്ന് ഫയലുകളും രേഖകളും മോഷ്ടിച്ചു കൊണ്ടുപോയെന്നും അധീർ രഞ്ജൻ ചൗധരിയുടെ ഓഫീസ് ജീവനക്കാർ പറഞ്ഞു.
ENGLISH SUMMARY: Attack on Adir Ranjan Chaudharyri’s home
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.