19 January 2026, Monday

Related news

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

തിരുവനന്തപുരത്ത് വയോധികയ്ക്ക് നേരെ ആക്രമണം

Janayugom Webdesk
തിരുവനന്തപുരം
December 3, 2025 6:38 pm

തിരുവനന്തപുരത്ത് വയോധികയ്ക്ക് നേരെ ആക്രമണം. ആറ്റിങ്ങൽ – വെഞ്ഞാറമ്മൂട് റോഡിൽ വലിയ കട്ടയ്ക്കാലിലാണ് സംഭവം. ക്രൂരമായി ആക്രമിച്ച ശേഷം വയോധിക പെരുവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. പത്തേക്കർ സ്വദേശിനിക്കാണ് ആക്രമണമേറ്റത്. പരുക്കേറ്റ ഇവരെ വഴിയരികിൽ കിടക്കുന്നത് നാട്ടുകാർ കണ്ടതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. വയോധികയെ കണ്ട സ്ഥലത്തിന് അടുത്തുള്ള ഒഴിഞ്ഞ വീട്ടിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.