കാഞ്ചിയാര്‍ ഫോറസ്റ്റ് ഓഫീസില്‍ അതിക്രമിച്ച് കയറി ഓഫീസ് തല്ലി തകര്‍ത്തു

Web Desk
Posted on May 18, 2018, 9:36 pm
തൊടുപുഴ: കാഞ്ചിയാര്‍ ഫോറസ്്റ്റ്് ഓഫീസിന് നേരെ ആക്രമണം. സ്്‌റ്റേഷന്‍
ഡ്യൂട്ടിയിലുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറെ മര്‍ദ്ദിക്കുകയും
ഓഫീസിലെ മേശകളും ഫയലുകളും ജനല്‍ച്ചില്ലുകളും ആക്രമി സംഘം
തല്ലിത്തകര്‍ക്കുകയും ചെയ്്തു. ഉദ്യോഗസ്ഥരുടെ ലാപ്‌ടോപ്പും ആക്രമി സംഘം
എറിഞ്ഞു നശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.
കാഞ്ചിയാര്‍ പഞ്ചായത്ത്് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ്
ആക്രണത്തിന് പിന്നിലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ആരോപിച്ചു.
അഞ്ചുരുളി ടൂറിസം ഫെസ്റ്റുമായി ബന്ധപ്പെട്ട് ഇടുക്കി തടാകത്തിലൂടെ
അനധികൃതമായി ബോട്ടിംഗ് നടത്തുന്നതിനെതിരേ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍
താല്‍ക്കാലികമായി സ്റ്റോപ്പ് മെമോ നല്‍കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ്
ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. വനം വകുപ്പ്
ഉദ്യോഗസ്ഥരെഅപകീര്‍ത്തിപ്പെടുത്തും വിധത്തില്‍ പഞ്ചായത്ത് പ്രസിഡന്റും
സംഘവും പ്രദേശത്ത് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നു. തെറ്റിധാരണ
പടര്‍ത്തി ആളുകളെ കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അനൗണ്‍സ്‌മെന്റ്
നടത്തിയതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്ന്  ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ പഞ്ചായത്ത് പ്രസിഡന്റിന്റെ
നേതൃത്വത്തിലുള്ള സംഘം വനം വകുപ്പ് ഓഫീസില്‍ ആക്രമണം നടത്തി
ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ സ്റ്റോപ്പ് മെമോ
നല്‍കിയത് ഇടുക്കി വൈല്‍ഡ് ലൈഫ് ഓഫീസില്‍ നിന്നുമാണെന്നിരിക്കെ കോട്ടയം
ഡിവിഷന് കീഴില്‍ അയ്യപ്പന്‍കോവിലിലെ കാഞ്ചിയാറില്‍ പ്രവര്‍ത്തിക്കുന്ന
ഓഫീസില്‍ ആക്രമണം നടത്തിയതിലും ദുരൂഹതയുണ്ട്.
ആക്രമണത്തിനിടെ പരിക്കേറ്റ ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍
ചികല്‍സയിലാണ്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ റ്റി സന്തോഷിനാണ്
പരിക്കേറ്റത്.

കാഞ്ചിയാര്‍ ഫോറസ്റ്റ് ഓഫീസില്‍ ആക്രമിസംഘം ഓഫീസിന്റെ ജനല്‍ ചില്ലുകളും
എറിഞ്ഞുടച്ച നിലയില്‍. ഓഫീസിനകത്തെ മേശയും ഫയലുകളും
നശിപ്പിച്ചിരിക്കുന്നതും കാണാം

ആക്രമി സംഘത്തിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികല്‍സയില്‍ കഴിയുന്ന
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ റ്റി സന്തോഷ്