June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

പുതുവർഷാഘോഷത്തിനിടെ വീടുകയറി ആക്രമണം; പ്രതികള്‍ക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

By Janayugom Webdesk
January 1, 2020

കൊച്ചി: കൊച്ചിയിൽ പുതുവർഷാഘോഷത്തിനിടെ വീടുകയറി ആക്രമണം. എളംകുളം സ്വദേശി ദിലീപിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. പുതുവർഷ ആഘോഷങ്ങൾക്കിടെയുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പതിനഞ്ചോളം പേരടങ്ങുന്ന സംഘം വാഹനങ്ങളും ഗൃഹോപകരണങ്ങളും തല്ലിത്തകർത്തു. വീടിന്റെ മുൻവാതിലും എല്ലാ ജനലുകളും തകർത്ത നിലയിലാണ്. സംഭവത്തിൽ തേവര പൊലീസ് കേസെടുത്തിട്ടുണ്ട്.

രാത്രി പതിനൊന്നരയോടെ വഴിയിൽ വച്ച് പുതുവർഷ ആശംസകൾ നേർന്ന പനമ്പിളളി നഗർ സ്വദേശി കിരണിനെ എളംകുളം സ്വദേശിയായ എബിനും കൂട്ടുകാരും ചേർന്ന് മർദ്ദിച്ചു. കണ്ണിന് മുകളിൽ പരിക്കേറ്റ കിരൺ സഹായത്തിനായി എളംകുളത്തെ സുഹൃത്ത് ദിലീപിന്റെ വീട്ടിലെത്തി. കിരണിനെ ആശുപത്രിയിൽ കൊണ്ടുപോയശേഷം തിരികെ എത്തി വിശ്രമിക്കുമ്പോഴാണ് എബിനും സംഘവും ദിലീപിന്റെ വീട്ടിലെത്തി ആക്രമണം നടത്തിയത്. എളംകുളം സ്വദേശി എബിനുൾപ്പെടെയുള്ള അക്രമിസംഘത്തിനായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: House attack on Kochi new year evening.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.