കൊളറാഡോയിൽ ഇസ്രയേൽ അനുകൂല റാലിക്ക് നേരെ ആക്രമണം. നിരവധി പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബോൾജർ നഗരത്തിൽ റാലിയിൽ പങ്കെടുത്തവർക്ക് നേരെയാണ് ഇന്ധനം നിറച്ച കുപ്പി എറിഞ്ഞത്. ഫ്രീ പലസ്തീൻ മുദ്രാവാക്യം വിളിച്ചായിരുന്നു അക്രമി എത്തിയതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭീകരാക്രമണ ലക്ഷ്യമായിരുന്നുവെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു. പരിക്കേറ്റ പലരുടേയും നില ഗുരുതരമെന്നാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹമാസിന്റെ കൈവശമുള്ള ഇസ്രയേൽ ബന്ധികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിനിടെയായിരുന്നു ആക്രമണം നടന്നത്.
ആക്രമണത്തിന് പിന്നാലെ പ്രദേശം പോലീസ് ഒഴിപ്പിച്ചിട്ടുണ്ട്. 45‑കാരനായ മുഹമ്മദ് സാബ്രി സോളിമാൻ ആണ് ആക്രമണം നടത്തിയതെന്നാണ് എപി റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.