Friday
22 Feb 2019

മണല്‍ശില്‍പ നിര്‍മ്മാതാവിനുനേരെ ആക്രമണം

By: Web Desk | Monday 4 December 2017 11:47 AM IST

ശ്രദ്ധേയനായ മണല്‍ശില്‍പ നിര്‍മ്മാതാവ് സുദര്‍ശന്‍ പട്‌നായിക്കിനുനേരെ ആക്രമണം. ഒഡീസയിലെ പുരിയില്‍ നടക്കുന്ന അന്താരാഷ്ട്ര മണല്‍ശില്‍പമേളക്കിടയിലാണ് അക്രമം. മേഴയുടെ ബ്രാന്‍ഡ് അംബാസഡറായ സുദര്‍ശന്‍ ജനക്കൂട്ടത്തിനിടയില്‍ നില്‍ക്കുമ്പോള്‍ കൈത്തണ്ട പിടിച്ച് തിരിച്ച് വാച്ച് ഊരിയെടുക്കാനുള്ള ശ്രമമായിരുന്നു. സുദര്‍ശന് കൈത്തണ്ടക്ക് പരുക്കേറ്റു. ഇദ്ദേഹത്ത് പുരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി ആള്‍ക്കൂട്ടത്തില്‍ രക്ഷപ്പെട്ടു.

Related News