കേന്ദ്രമന്ത്രിക്കെതിരെ കയ്യേറ്റം; ഓഫിസുകൾ തകർത്തു

Web Desk
Posted on December 08, 2019, 9:59 pm

ന്യൂഡൽഹി: അസമിൽ കേന്ദ്രമന്ത്രിക്കെതിരെ കയ്യേറ്റം. കേന്ദ്ര ഭക്ഷ്യസംസ്കരണ വകുപ്പ് മന്ത്രി രാമേശ്വർ തേലിയെയാണ് ഓൾ അസം വിദ്യാർഥി യൂണിയൻ തടഞ്ഞുവെച്ചത്. അസമിലെ ദിബ്രുുഗഡ് ജില്ലയിലാണ് കരിങ്കൊടികളുമായി എത്തിയ വിദ്യാർഥികൾ മന്ത്രിയെ തടഞ്ഞുവെച്ചത്. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തേലി മടങ്ങുകയായിരുന്നു. അസം ഗണപരിഷത് ഓഫിസുകൾക്ക് നേരെ വ്യാപക ആക്രമണമാണ് നടത്തുന്നത്. ഓഫിസുകൾ വിദ്യാർഥി സംഘടനാ പ്രവർത്തകർ അടിച്ചുതകർത്തു. എജിപി നേതാവും അസം ഭക്ഷ്യ‑സിവിൽ സപ്ലൈസ് മന്ത്രിയുമായ ഫാനി ഭൂഷൺ ചൗധരിയ്ക്കുനേരെയും പ്രതിഷേധമുണ്ടായി.