14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 14, 2024
October 13, 2024
October 10, 2024
October 10, 2024
October 9, 2024
October 9, 2024
October 9, 2024
October 9, 2024
October 9, 2024
October 8, 2024

മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച പ്രതികൾക്ക് മാലയിട്ട് സ്വീകരണം

Janayugom Webdesk
June 25, 2022 1:18 pm

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച പ്രതികൾക്ക് മാലയിട്ട് സ്വീകരണം നൽകി കോൺഗ്രസ്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ കുമാർ എന്നിവരെയാണ് കണ്ണൂർ കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചത്.

വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച മൂന്നുപേർക്കും മട്ടന്നൂരിലെ ട്രാവൽ ഏജൻസിവഴി ഫർസീൻ മജീദ് ആണ് ടിക്കറ്റെടുത്തത്. നാലാമത്തെയാൾ നേരത്തെ ടിക്കറ്റെടുത്തിരുന്നു. മൂന്നുപേർക്കും കൂടിയ നിരക്കിലുള്ള ടിക്കറ്റാണ് മട്ടന്നൂരിലെ ഏജൻസി കൊടുങ്ങല്ലൂരിലെ മറ്റൊരു ഏജൻസിവഴി എടുത്തത്.

മൂന്ന് ടിക്കറ്റിന്റെയും പണം നൽകിയിട്ടുമില്ല. ഇവർക്ക് ടിക്കറ്റിന് വേണ്ടി ട്രാവൽ ഏജൻസിയിൽ വിളിച്ചുപറഞ്ഞത് ഡിസിസിയിൽ നിന്നാണെന്നും വിമാനയാത്രയിൽ മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ചതിൽ ഡിസിസിക്ക് പങ്കുണ്ടെന്നും സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

Eng­lish summary;attack the Chief Min­is­ter on a plane

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.