June 28, 2022 Tuesday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസിനുള്ളിൽ യുവ ഡോക്ടർക്ക് നേരെ അതിക്രമ ശ്രമം

By Janayugom Webdesk
January 15, 2020

തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസിനുള്ളിൽ യുവ ഡോക്ടർക്ക് നേരെ അതിക്രമ ശ്രമം. മെഡിക്കൽ കോളേജ് ക്യാമ്പസിലെ അച്യുതമേനോൻ സെന്ററിൽ പി.ജി വിദ്യാർഥിനിയായ ഡോ. അരുണയാണ് തനിക്ക് നേരിട്ട ദുരനുഭവം ഫേസ്‌ബുക്കിലൂടെ പങ്കു വെച്ചത്. ഇന്ന് വൈകിട്ട് നാലരയോടെ അരുണ ക്ലാസ് കഴിഞ്ഞ് മെഡിക്കൽ കോളേജ് പുതിയ ഒപി കെട്ടിടത്തിന് മുന്നിൽ എത്തിയപ്പോഴാണ് അരുണയ്ക്ക് നേരെ അതിക്രമ ശ്രമമുണ്ടായത്. എതിർദിശയിൽ വന്ന യുവാക്കളുടെ സംഘത്തിലെ ഒരാൾ അരുണയോട് മോശമായി സംസാരിച്ചു. ഇത് അരുണ ചോദ്യം ചെയ്തത്തോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

18നും 23നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് വന്നതെന്ന് അരുണ പറയുന്നു. കാഴ്ചക്കാരായി നിരവധി ആൾക്കാർ ഉണ്ടായിരുന്നു എങ്കിലും യുവാക്കളെ പേടിച്ച് ആരും തന്നെ പ്രതികരിച്ചില്ല. അരുണ മുന്നോട്ട് നടക്കുന്നതിനിടയിൽ യുവാക്കളുടെ സംഘം പിന്തുടരാൻ തുടങ്ങി. അതോടെ ആക്രമണം പേടിച്ച അരുണ കെഎസ്ആർടിസി ബസ്സിൽ കയറി രക്ഷപെടുകയായിരുന്നു. ബസ്സിൽ കയറിയ ഉടൻ തന്നെ അരുണ പൊലീസിന്റെ 112 എന്ന കണ്‍ട്രോള്‍  റൂമിൽ വിളിച്ചു വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല എന്ന് പറയുന്നു.

അല്പസമയത്തിന് ശേഷം തിരികെ വിളിച്ച പൊലീസുകാർ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അറിയിച്ചെന്നും അരുണയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തന്നോട് മോശമായി സംസാരിച്ചയാൾ മെറൂണ്‍ കളർ ടീഷർട്ട് ആണ് ഇട്ടിരുന്നതെന്നും സംഘത്തിൽ ചിലർ ഓട്ടോ ഡ്രൈവർമാരുടെ വേഷത്തിലായിരുന്നുവെന്നും ഇവരുടെ പെരുമാറ്റത്തിൽ ലഹരി ഉപയോഗിച്ചിട്ടുള്ളതായി സംശയിക്കുന്നതായും അരുണ പൊലീസിനോട് പറഞ്ഞു.

Eng­lish Sum­ma­ry: Young doc­tor attacked by youths in Thiru­vanan­tha­pu­ram Med­ical Col­lege Campus.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.