അമ്മ എന്റെ കുടുംബമാണെങ്കില്‍ വാക്കാലുള്ള പരാതി മതിയായിരുന്നില്ലേ? ആക്രമിക്കപ്പെട്ട നടി

ഞാന്‍ പരാതി എഴുതി കൊടുത്തിരുന്നെങ്കിലും അയാള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ഇതോടെ മനസ്സിലായി
നടി ലൈംഗികമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍, കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് അമര്‍ഷമുണ്ടെന്ന് രമ്യ നമ്പിശന്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മോഹന്‍ലാല്‍ നടത്തിയ പത്രസമ്മേളനത്തിന് ശേഷം താന്‍ അവരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും, വാക്കാല്‍ പരാതി നല്കിയാല് അന്വേഷണം നടത്തില്ലേയെന്ന് അവര്‍ ചോദിച്ചു.
പരാതി എഴുതി നല്കിയാലും അയാള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് പത്രസമ്മേളനം കണ്ടതോടെ തനിക്ക് മനസിലായെന്നും അവര്‍ വ്യക്തമാക്കിയതായി രമ്യ വ്യക്തമാക്കി.’വാര്‍ത്താ സമ്മേളനം കണ്ടതിന് ശേഷം അവളുമായി സംസാരിച്ചിരുന്നു. അവള് പറഞ്ഞത് ഇങ്ങനെയാണ്.
‘അമ്മ എന്റെ കുടുംബമാണെങ്കില്‍ വാക്കാലുള്ള പരാതി മതിയായിരുന്നില്ലേ? ഒരാളും മറ്റൊരാള്‍ക്കെതിരെ പൊതുസമക്ഷത്തില്‍ ആരോപണം ഉന്നയിക്കുകയോ എന്തിനെങ്കിലും വേണ്ടി അമ്മയെ നേരിട്ട് സമീപിക്കുകയോ ചെയ്യാറില്ല.
അവര്‍ എന്നോട് പറഞ്ഞത് സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നും പരിഹാരം കണ്ടെത്താമെന്നുമാണ്. ചിലപ്പോള്‍ അവര്‍ അന്വേഷിച്ച് കാണും. അപ്പോള്‍ ആരോപണവിധേയന് അത് തളളിക്കളഞ്ഞ് കാണും. ഇപ്പോള്‍ ഞാന്‍ പ്രസിഡന്റിന്റെ ന്യായീകരണം കേട്ടു. ഞാന്‍ പരാതി എഴുതി കൊടുത്തിരുന്നെങ്കിലും അയാള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ഇതോടെ മനസ്സിലായി.’
നടി രേഖാ മൂലം പരാതി നല്‍കിയില്ലെന്നായിരുന്നു മോഹന്‍ലാല്‍ വാര്‍ത്താസമ്മേള നത്തില്‍ ആരോപിച്ചിരുന്നത്.