5 April 2024, Friday

Related news

April 4, 2024
April 4, 2024
April 3, 2024
April 3, 2024
April 2, 2024
April 2, 2024
March 31, 2024
March 31, 2024
March 30, 2024
March 29, 2024

അരുമയായി വളര്‍ത്തിയ കംഗാരു ആക്രമിച്ചു; 77കാരന് ദാരുണാന്ത്യം

Janayugom Webdesk
സിഡ്നി
September 13, 2022 1:43 pm

ഓസ്‌ട്രേലിയില്‍ കംഗാരു 77കാരനെ കൊലപ്പെടുത്തിയതായി സംശയം. 86 വർഷത്തിനിടെ ഇതാദ്യമായാണ് കംഗാരു ആക്രമിച്ച് ഒരാള്‍ കൊല്ലപ്പെടുന്നത്. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ജനസാന്ദ്രത കുറഞ്ഞ തെക്കൻ പട്ടണമായ റെഡ്‌മണ്ടിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ വ്യക്തിയെ ബന്ധുമാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇയാളെ കംഗാരു ആക്രമിച്ചതാകാമെന്ന് പൊലീസ് പറയുന്നു. സംഭവസ്ഥലത്തേക്ക് ആംബുലൻസ് ജീവനക്കാർ ഓടിയെത്തിയെങ്കിലും ഇയാളുടെ മരണം സംഭവിച്ച് കഴിഞ്ഞിരുന്നു. 

പരിക്കേറ്റയാളെ ആംബുലൻസിലേക്ക് പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടിലുണ്ടായിരുന്ന കംഗാരു തടഞ്ഞിരുന്നതാണ് ജീവനക്കാരന്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഭീഷണിയായി കംഗാരു മുന്നില്‍ നിന്നടോട് പൊലീസ് വെടിവച്ച് കൊല്ലുകയായിരുന്നു. മനുഷ്യൻ വളർത്തുമൃഗമായി വളർത്തുന്ന വന്യമൃഗമാണ് കംഗാരുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം കംഗാരുവിന്റെ സ്പീഷീസ് തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് സതേൺ മേഖലില്‍ കാണപ്പെടുന്ന ചാരനിറത്തിലുള്ളത് കംഗാരുവാണിത്. 

ഈ ഇനത്തില്‍പ്പെട്ട കംഗാരുക്കള്‍ക്ക് 2.2 മീറ്റർ (ഏഴ് അടിയിൽ കൂടുതൽ) വരെ നീളവും 70 കിലോ (154 പൗണ്ട്) വരെ ഭാരവും ഉണ്ടാകും. 1936 ലാണ് കംഗാരു ആക്രമണം മുന്‍പ് റിപ്പോർട്ട് ചെയ്തതെന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ പറയുന്നു. കംഗാരുവിൽ നിന്ന് രണ്ട് നായ്ക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആക്രമിക്കപ്പെട്ട ന്യൂ സൗത്ത് വെയിൽസില്‍ 38 കാരനായ യുവാവ് മരിച്ചിരുന്നുവെന്ന് സിഡ്‌നി മോണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

Eng­lish Summary:Attacked by a kan­ga­roo, 77 years old man died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.