മകളെ ബലാത്സംഗം ചെയ്യുന്നത് ചെറുത്തു; അമ്മയുടെയും മകളുടെയും തല മുണ്ഡനം ചെയ്തു

Web Desk
Posted on June 28, 2019, 10:11 am

പട്‌ന: മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത് ചെറുത്ത അമ്മയുടെയും മകളുടെയും തല മുണ്ഡനം ചെയ്തു. ബിഹാറിലെ വൈശാലി ജില്ലയിലാണ് ബലാത്സംഗം ചെറുത്ത അമ്മയ്ക്കും മകള്‍ക്കും കൊടും ക്രൂരത ഏറ്റുവാങ്ങേണ്ടി വന്നത്.
ബലാത്സംഗം ചെറുത്ത അമ്മയെയും മകളെയും അക്രമി മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. അന്വേഷണത്തിന് ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.
പീഡനശ്രമം തടഞ്ഞതിന് പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് 24 മണിക്കൂര്‍  തികയും മുമ്പാണ് അടുത്ത സംഭവം ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്തത്.