Wednesday
21 Aug 2019

ഹോട്ടല്‍ ഉടമയെയും കുടുംബാംഗങ്ങളെയും ആക്രമിച്ച കേസിലെ മൂന്നുപേര്‍ പിടിയില്‍

By: Web Desk | Wednesday 17 July 2019 8:51 PM IST


അരൂര്‍: ഹോട്ടല്‍ ഉടമയെയും കുടുംബാംഗങ്ങളെയും വീട്ടില്‍ കയറി ആക്രമിച്ച നാലംഗ സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. അരൂര്‍ അമ്മനേഴം തൈയ്യില്‍ കൂമ്പില്‍ അനീഷ് (36), വലിയപറമ്പില്‍ അഗസ്റ്റിന്‍ ജെറാള്‍ഡ് (26), കാരപ്പറമ്പില്‍ ഷാനു (26) എന്നിവരെയാണ് ചേര്‍ത്തല ഡിവൈഎസ്പി എ ജി ലാലിന്റെ നേതൃത്വത്തില്‍ അരൂര്‍ എസ്‌ഐ കെ എന്‍ മനോജും സംഘവും ആലുവയില്‍ നിന്ന് പിടികൂടിയത്.

ഞായറാഴ്ച്ച രാത്രിയാണ് ബിരിയാണി നല്‍കാത്തതിന്റെ പേരില്‍ ഇറാനി ഹോട്ടല്‍ ഉടമ അരൂര്‍ പൂജപ്പുര ഇറാനി വീട്ടില്‍ അഹമ്മദ് കബീറിനെ നാലംഗ ക്രിമിനല്‍ സംഘം ആക്രമിച്ചത്. അക്രമം തടയുവാനെത്തിയ ഹസീമയ്ക്കും മകന്‍ റൗഫ് റഹ്മാനും ഗുരുതരമായി പരിക്കേറ്റു. വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറും അടിച്ചു തകര്‍ത്തു. പരിക്കേറ്റ മൂന്നു പേരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘം പതിവായി പണം നല്‍കാതെയാണ് അരൂര്‍ ക്ഷേത്രം കവലക്കു വടക്ക് വശമുള്ള ഇറാനി ഹോട്ടലില്‍ നിന്നു ബിരിയാണി വാങ്ങിക്കുന്നത്. ഹോട്ടല്‍ മാനേജര്‍ ഇത് ചോദ്യം ചെയ്തതാണ് ആക്രമണത്തിനു ഇടയാക്കിയത്.

Related News