Tuesday
16 Jul 2019

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു

By: Web Desk | Sunday 31 December 2017 10:52 PM IST


ബ്രസല്‍സ്: വര്‍ഷങ്ങള്‍ കഴിയുന്തോറും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായി ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ് (ഐഎഫ്‌ജെ). കഴിഞ്ഞ വര്‍ഷം സ്‌ഫോടനം, വെടിവെയ്പ്പ് എന്നിങ്ങനെയുള്ള ആക്രമണത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തക്കാണ് ജീവന്‍ നഷ്ടമായത്.
കഴിഞ്ഞ വര്‍ഷം മാത്രം ലോകത്ത് 81 റിപ്പോര്‍ട്ടര്‍മാര്‍ കൊല്ലപ്പെട്ടതായും 250 ഓളം മാധ്യമപ്രവര്‍ത്തകര്‍ തടവറക്കുള്ളില്‍ കഴിയുന്നതായും ഐഎഫ്‌ജെ വ്യക്തമാക്കി.
ലോകത്ത് ഏറ്റവും കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് മെക്‌സിക്കോയിലാണ്. ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ യുദ്ധഭൂമികളില്‍ നിന്നും കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകവരുടെ എണ്ണവും കുറവല്ല.
കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ഈ വര്‍ഷം കുറവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും അവര്‍ക്കെതിരെയുള്ള ആക്രമണത്തിന് കുറവില്ലെന്നും ഐഎഫ്‌ജെ ആരോപിക്കുന്നു.
സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിനെതിരായ പീഡനങ്ങളും ആക്രമണങ്ങളും പകര്‍ച്ചവ്യാധിയെന്നപോലെ പടരുകയാണെന്നും ഐഎഫ്‌ജെയുടെ പ്രസ്താവനയില്‍ പറയുന്നു.
ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ നിന്ന്

Related News