28 March 2024, Thursday

അട്ടപ്പാടി മധു വധക്കേസ് വിചാരണ വീണ്ടും മാറ്റി

Janayugom Webdesk
പാലക്കാട്
November 26, 2021 11:42 am

അട്ടപ്പാടി മധു വധക്കേസ് വിചാരണ ജനുവരി 25 മാറ്റി. പ്രതികൾക്ക് ഡിജിറ്റൽ തെളിവുകൾ നൽകാൻ കൂടുതൽ സമയം അനുവദിച്ചു കൊണ്ടാണ് കേസ് മാറ്റിയത്. മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.   സെപ്തംബറിലണ് കേസിന്റെ വിചാരണ തുടങ്ങാൻ ആദ്യം തീരുമാനിച്ചത്. അന്ന് നവംബർ 25 ലേക്ക് മാറ്റിയിരുന്നു. ഇന്നലെ കേസ് വീണ്ടും പരിഗണനയ്ക്ക് വന്നപ്പോൾ പ്രതികളുടെ ആവശ്യം പരിഗണിച്ച് വീണ്ടും രണ്ടു മാസത്തേക്ക് കൂടി നീട്ടി നല്‍കുകയായിരുന്നു. ജനുവരിയിൽ കേസ് പരിഗണിക്കുമ്പോൾ ഡിജിറ്റൽ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ കൈമാറാൻ കോടതി നിർദേശം നൽകി.
അട്ടപ്പാടി മുക്കാലിയിൽ മോഷണക്കുറ്റം ആരോപിച്ച് 2018 ഫെബ്രുവരി 22ന് ആയിരുന്നു മധുവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. കേസിൽ 16 പേരെ അറസ്റ്റ് ചെയ്തിരുന്നു.

Eng­lish Sum­ma­ry: Attap­pa­di Mad­hu mur­der case tri­al post­poned again

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.