Sunday
08 Dec 2019

തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കെന്ന് റിമി ടോമി

By: Web Desk | Monday 1 July 2019 4:38 PM IST


തിരുവനന്തപുരം: തനിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍ ശ്രമം നടന്നതായി ഗായിക റിമി ടോമി. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു റിമി ഇക്കാര്യം വെളിപ്പെടുത്തിയത്. റിയാലിറ്റി ഷോയുടെ വേദിയില്‍ ഒരു മത്സരാര്‍ഥി, കണ്ണാം തുമ്പി പോരാമോ എന്ന ഗാനം ആലപിച്ചപ്പോഴാണ് റിമി തന്റെ ഓര്‍മ്മ പങ്കുവെച്ചത്.
പിതാവിന്റെ സുഹൃത്ത് കണ്ടതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്നും റിമി കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിലെ കഥയ്ക്ക് സമാനമായ അനുഭവം കുഞ്ഞുപ്രായത്തില്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നായിരുന്നു റിമിയുടെ വെളിപ്പെടുത്തല്‍. റിമിയുടെ വാക്കുകള്‍ ഇങ്ങനെ: ‘ഊട്ടിയില്‍ താമസിച്ചിരുന്ന കാലത്തായിരുന്നു അത്. പപ്പ മിലിട്ടറിയിലായതിനാല്‍ ഞങ്ങള്‍ പലയിടങ്ങളിലും താമസിച്ചിട്ടുണ്ട്. അങ്ങനെ ഊട്ടിയില്‍ താമസിക്കുമ്പോഴായിരുന്നു ആ സംഭവം.

മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ ഭിക്ഷാടകനായ ഒരാള്‍ അവിടെ വന്നു. എന്നെ വിളിച്ചു. ഞാന്‍ പിന്നാലെ പോയി. എന്നിട്ട് ഒരു വെയിറ്റിങ് ഷെഡ്ഡില്‍ നില്‍ക്കുമ്പോള്‍ പപ്പയുടെ കൂട്ടുകാരന്‍ കണ്ടു. എന്നെ മനസ്സിലായതിനാല്‍ അദ്ദേഹം വീട്ടിലെത്തിച്ചു. അല്ലെങ്കില്‍ അന്നേ അവര്‍ ചാക്കില്‍ കെട്ടി കൊണ്ടു പോകുമായിരുന്നുവെന്നും റിമി പറഞ്ഞു.

YOU MAY LIKE THIS VIDEO