23 April 2024, Tuesday

Related news

April 14, 2024
April 5, 2024
February 8, 2024
January 23, 2024
November 7, 2023
October 29, 2023
October 20, 2023
September 30, 2023
September 15, 2023
September 10, 2023

പാലക്കാട് എക്സൈസ് ഉദ്യോ​ഗസ്ഥനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

Janayugom Webdesk
പാലക്കാട്
June 3, 2022 4:39 pm

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സ്റ്റേറ്റ് എക്സൈസ് സ്ക്വഡിലെ സുബിനെയാണ് അക്രമികൾ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. കഞ്ചാവ് പരിശോധിക്കാൻ ഉദ്യോഗസ്ഥൻ കയറിയ വാഹനം നിർത്താതെ പോവുകയായിരുന്നു.

പിന്നീട് വാളയാർ അട്ടപ്പള്ളത്തുവച്ച് സുബിൻ വാഹനത്തിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു. കൊഴിഞ്ഞാമ്പറയിൽ കഞ്ചാവ് ഉപേക്ഷിച്ച് സംഘം വാഹനവുമായി കടന്നു.

തട്ടികൊണ്ടുപോയ സംഘത്തോടെപ്പം ഉണ്ടായിരുന്ന മറ്റൊരു വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ ഫാദിൽ, ജേക്കബ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Eng­lish summary;Attempt to abduct Palakkad Excise employee

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.