യുവതിയെ രാത്രിയിൽ ആക്രമിക്കാൻ ശ്രമം; പ്രതി പിടിയിൽ

Web Desk

തൊടുപുഴ

Posted on September 21, 2020, 6:25 pm

ജോലി കഴിഞ്ഞു സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങിയ യുവതിയെ പിന്തുടര്‍ന്ന് ഉടുമ്പന്നൂരിന് സമീപം വിജനമായ സ്ഥലത്ത് തടഞ്ഞു നിര്‍ത്തി പീ ഡി പ്പിക്കാന്‍ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ ഉടുമ്പന്നൂര്‍ കളപ്പുരയ്ക്കല്‍ മാഹിന്‍ റഷീദ് (23) അറസ്റ്റിലായി.

കരിമണ്ണൂര്‍ എസ്‌ഐകെ സിനോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം 2 ന് രാത്രി എട്ടോടെയാണ് സംഭവം നടന്നത്. യുവതി കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിച്ച ശേഷമാണ് ഉപദ്രവിച്ചത്. വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. കഞ്ചാവ് ഉപയോഗിക്കുന്നവരെപ്പറ്റി നിരീക്ഷണം നടത്തിയതില്‍ നിന്നാണ് പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്. കരിമണ്ണൂര്‍ പൊലീസ് സ്‌റ്റേഷനില്‍ അടിപിടിക്കേസിലും കഞ്ചാവു കേസിലും മാഹിന്‍ റഷീദ് പ്രതിയാണെന്ന് പൊലീസ് പറ?ഞ്ഞു. പ്രതിയെ ഇടുക്കി കോടതിയില്‍ ഹാജരാക്കി.

Eng­lish sum­ma­ry; Attempt to assault young woman at night; Defen­dant arrested

You may also like this video;