8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 8, 2024
October 5, 2024
October 4, 2024
October 3, 2024
October 2, 2024
October 1, 2024
October 1, 2024
October 1, 2024
September 29, 2024
September 28, 2024

വർഗീയ അജണ്ടയുടെ ഭാഗമായി പുകമറ സൃഷ്ടിക്കാൻ ശ്രമം: പിണറായി വിജയൻ

Janayugom Webdesk
കോഴിക്കോട്
October 1, 2024 8:16 pm

വർഗീയ അജണ്ടയുടെ ഭാഗമായി പുകമറ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അത് ജനം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏത് കൂട്ടരെയാണോ, ഇതിലൂടെ കൂടെ നിർത്താൻ ശ്രമിക്കുന്നത് അവർ തന്നെ ആദ്യം തള്ളിപ്പറയും. അതാണ് നമ്മുടെ നാട്. മലപ്പുറത്തെ മതനിരപേക്ഷ മനസ്, അതെല്ലാവർക്കും അറിയാവുന്നതാണ്- കോഴിക്കോട് സിപിഐ(എം) ജില്ലാ കമ്മിറ്റി നിർമിച്ച എകെജി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ വർഗീയതയോട് സന്ധിയില്ലാത്ത പോരാട്ടമാണ് സിപിഐ(എം)നടത്തുന്നട്. അത് ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും. നമ്മുടെ നാട്ടില്‍ വർഗീയ ശക്തികള്‍ക്ക് കുറവില്ലല്ലൊ. ഏതെങ്കിലുമൊരു വർഗീയശക്തി പിന്നിലുണ്ടെന്ന് കരുതി നാക്കും വാടകയ്ക്കെടുത്ത് എന്തും വിളിച്ചുപറയാമെന്ന് വ്യാമോഹിക്കുന്നുണ്ടെങ്കില്‍, അത് വ്യാമോഹം മാത്രമായിരിക്കും. വർഗീയതയോട് ഞങ്ങള്‍ സന്ധിചെയ്യാത്തത് ആരെയെങ്കിലും തൃപ്തിപ്പെടുത്താനല്ല. അത് ഞങ്ങളുടെ രാഷ്ട്രീയ പ്രതിബദ്ധതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെ ചിലർ തെറ്റായി വ്യാഖ്യാനിക്കുകയാണ്. ഇതിനൊന്നും എതിരായി പൊലീസ് ഒരു നടപടിയും എടുക്കേണ്ടെന്ന് ഇതുമായി ബന്ധപ്പെട്ടവർ കരുതുന്നുണ്ടോ?. തെറ്റായ നടപടികളിൽ ആവശ്യമായ നടപടികളുണ്ടാകും. അൻവർ ഇപ്പോള്‍ സിപിഐ(എം) നിയസഭാപാർട്ടി അംഗമല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. എല്‍ഡിഎഫിന്റെ ഭാഗമല്ലെന്നും പറഞ്ഞു. അംഗമായിരിക്കെ അദ്ദേഹം ഉന്നയിച്ച ചില ആരോപണങ്ങളുണ്ടായിരുന്നു. അത് ഗൗരവത്തോടെ കണ്ടു, അതിന് പിന്നിലെ ഉദ്ദേശം അന്വേഷിക്കാനൊന്നും ഞങ്ങളാരും പോയില്ല. അതുമായി ബന്ധപ്പെട്ട് പരിശോധിക്കാൻ കേരളത്തിലെ ഉന്നതനായ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ടീമിനെ നിയോഗിച്ചു. ഒരുമാസത്തിനുള്ളില്‍ പരിശോധന പൂർത്തിയാക്കണമെന്ന് പറഞ്ഞു, ശേഷം നടപടികളിലേക്ക് കടക്കുമെന്നും പറഞ്ഞു. ഇതാണ് സ്വീകരിച്ച നടപടി. ആ റിപ്പോർട്ട് വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.