6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

September 29, 2024
September 24, 2024
September 13, 2024
September 11, 2024
September 5, 2024
September 3, 2024
August 29, 2024
August 24, 2024
August 22, 2024
August 21, 2024

കെഎസ്ഇബി കേബിൾ മുറിച്ചു കടത്താൻ ശ്രമം

Janayugom Webdesk
കൊട്ടിയം
September 13, 2024 9:46 pm

ഭൂമിക്കടിയിലൂടെ പോകുന്ന കെഎസ്ഇബിയുടെ 11 കെവി യു ജി കേബിൾ മുറിച്ചു കടത്താൻ ശ്രമം നടന്നു. മോഷ്ടാക്കൾക്ക് ഷോക്കേറ്ററായി സംശയം. കഴിഞ്ഞ ദിവസം രാത്രി 12: 30 യോടെയാണ് ദേശീയ പാതയിൽ ഉമയനല്ലൂർ പട്ടരുമുക്ക് പള്ളിക്കടുത്ത് നിന്നും 11 കെ വി ലൈനിന്റെ അണ്ടർ ഗ്രൗണ്ട് കേബിൾ മുറിച്ചു കടത്താൻ ശ്രമം നടന്നത്. 

കേബിൾ മുറിക്കുന്നതിനിടെ വൈദ്യുതി ബന്ധം വിഛേദിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. മോഷ്ടാക്കളുടെതെന്ന് കരുതുന്ന ലൈറ്ററും കമ്പിയും സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. രാത്രി പന്ത്രണ്ടരയോടെ വൈദ്യുതി വിഛേദിച്ചപ്പോൾ ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും എവിടെയാണെന്ന് കണ്ടെത്താനായിരുന്നില്ല. വെള്ളിയാഴ്ച രാവിലെനടത്തിയ പരിശോധനയിലാണ് പട്ടരുമുക്കിൽ കേബിൾ മുറിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മണിക്കൂറുകൾ നടത്തിയ പരിശ്രമത്തിനൊടുവിലാണ് വെള്ളിയാഴ്ച ഉച്ചയോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായത്. ദേശീയപാതയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചില സ്ഥലങ്ങളിൽ കേബിളുകൾ പുറത്തു കാണാവുന്ന നിലയിലാണ്. അന്വേഷണം ആവശ്യപ്പെട്ടു വൈദ്യുതിബോർഡ് കൊട്ടിയം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.