29 March 2024, Friday

Related news

March 29, 2024
March 28, 2024
March 28, 2024
March 28, 2024
March 28, 2024
March 26, 2024
March 26, 2024
March 25, 2024
March 25, 2024
March 24, 2024

പാഠ്യപദ്ധതിയിലും കാവിപൂശാന്‍ ശ്രമം: 12 ക്ലാസ് വരെയുള്ള സിലിബസില്‍ ഭഗവത്ഗീതയും ഉള്‍പ്പെടുത്താന്‍ ബിജെപി സര്‍ക്കാര്‍

Janayugom Webdesk
ഗാന്ധിനഗര്‍
March 18, 2022 9:48 am

പാഠ്യപദ്ധതിയില്‍ കാവിനിറം പൂശുന്നതിന്റെ ഭാഗമായി ചെറിയ ക്ലാസുകളിലെ കുട്ടികളുടെ സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍. ഇംഗ്ലീഷ് മീഡയമടക്കം സര്‍ക്കാറിന് കീഴിലുള്ള എല്ലാ സ്‌കൂളുകളിലും അടുത്ത അധ്യായന വര്‍ഷം മുതല്‍ ഭഗവത് ഗീത പഠനമുണ്ടാകുമെന്ന് ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി ജിതു വഘാനിയ അറിയിച്ചു.

ആറാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള സ്‌കൂള്‍ സിലബസിലാണ് ഭഗവത്ഗീത നിര്‍ബന്ധമാക്കി ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വിദ്യാഭ്യാസ ബജറ്റിന്റെ ചര്‍ച്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആത്മാഭിമാനവും നമ്മുടെ പാരമ്പര്യവും ആചാരങ്ങളുമായുള്ള ബന്ധവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാനാണ് ഈ തീരുമാനമെന്നാണ് സര്‍ക്കാരിന്റെ വാദം.

കഥകളുടെയും ശ്ലോകങ്ങളുടെയും രൂപത്തിലായിരിക്കും ഗീത സിലബസില്‍ ഉള്‍പ്പെടുത്തുക എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഒമ്പതാം ക്ലാസ് മുതല്‍ ഇതിന്റെ വിശദാംശങ്ങള്‍ പഠിപ്പിച്ച് തുടങ്ങും. ഭഗവത് ഗീത പഠിപ്പിക്കാനുള്ള ഗുജറാത്തിലെ ബി ജെ പി സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും ഗുജറാത്ത് സര്‍ക്കാറിന് തന്നെ ഗീതയില്‍ നിന്നും പലതും പഠിക്കാനുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് ഹേമങ് റാവല്‍ പറഞ്ഞു.
സ്‌കൂളിലെ പ്രാർഥനകളിലും ഭഗവത് ഗീതയിലെ ശ്ലോകങ്ങൾ ഉൾപ്പെടുത്തും. ഭഗവദ്ഗീതയെ അടിസ്ഥാനമാക്കി ശ്ലോകം ചൊല്ലൽ, ചിത്രരചന, ക്വിസ് തുടങ്ങിയ മത്സരങ്ങളും സർഗ്ഗാത്മക പ്രവർത്തനങ്ങളും സ്‌കൂളുകളിൽ സംഘടിപ്പിക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ഇത്തരം ശ്രമങ്ങൾ നടക്കവേയാണ് ഗുജറാത്തിൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കി നിർബന്ധമായും പഠിപ്പിക്കാനൊരുങ്ങുന്നത്. അടുത്ത അധ്യായന വർഷം മുതൽ തീരുമാനം നടപ്പാക്കുമെന്നാണ് വിവരം.
അതിനിടെ ഭഗവത് ഗീതയില്‍ നിന്ന് ആദ്യം പാഠം ഉള്‍ക്കൊള്ളേണ്ടത് സര്‍ക്കാര്‍ തന്നെയാണെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് ഹേമങ് റാവല്‍ വിമര്‍ശിച്ചു.

 

Eng­lish Sum­ma­ry: Attempt to incul­cate saf­fron in the syl­labus: BJP govt to include Bhag­wat Gita in syl­labus up to class 12

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.