കൊല്ലത്ത് ഏഴ് വയസുകാരിയെ തട്ടികൊണ്ടുപോകാൻ ശ്രമം- തമിഴ്നാട് സ്വദേശിനി പിടിയിൽ

Web Desk

കൊല്ലം

Posted on March 13, 2020, 9:37 pm

കൊല്ലം ജില്ലയില്‍ വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശിനിയായ ഷണ്മുഖത്തായ് കല്ല്യാണപാണ്ടി എന്ന് പേരുള്ള സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. തെന്മല ഒറ്റക്കൽ കുരിശുംമൂടിനു സമീപമാണു സംഭവം. ഉച്ചയ്ക്ക് ഇവിടത്തെ ഒരു വീട്ടിലെത്തിയ സ്ത്രീ കഴിക്കാൻ ചോറ് ആവശ്യപ്പെട്ടു. വീട്ടുകാർ ചോറ് എടുത്തു കൊണ്ടുവന്നപ്പോഴേക്കും ഇവർ ഇവിടെനിന്നു കടന്നു. അടുത്ത വീട്ടിലെത്തിയ അവർ അവിടെ മുറ്റത്തു നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ കയ്യിൽ പിടിച്ചു കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.

സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഇവരുടെ ബാഗ് പരിശോധിച്ചപ്പോൾ കിട്ടിയത് 62,000 രൂപയും ആഭരണങ്ങളുമാ. തമിഴ്നാട് സ്വദേശിനിയുടെ കൈയ്യിൽ നിന്നും ലഭിച്ച ആധാർ കാർഡിൽ നിന്നാണ് ഷണ്മുഖത്തായ് കല്ല്യാണപാണ്ടി എന്നാണ് പേര് എന്ന് വ്യക്തമാകുന്നത്. എന്നാല്‍ തന്റെ പേര് കമല എന്നാണെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.കഴിഞ്ഞയാഴ്ച കരുനാഗപ്പള്ളിയിലും സമാന സംഭവമുണ്ടായിരുന്നു. സ്കൂളിലേക്കു പോകുന്നതിനു മുൻപ് സമീപത്തെ കടയിൽ ബിസ്കറ്റ് വാങ്ങാൻ പോയ 7 വയസ്സുകാരിയെ തമിഴ്നാട്ടുകാരിയായ നാടോടി സ്ത്രീ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. കുട്ടി അടുത്ത വീട്ടിലേക്ക് ഓടിക്കയറിയതിനെ തുടർന്നു നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസിൽ എത്തി ഇവരെ അറസ്റ്റു ചെയ്തു. ഇവർ ഇപ്പോൾ റിമാൻഡിലാണ്.

Eng­lish Summary:Attempt to kid­nap girl in kol­lam

You may also like this video