5 October 2024, Saturday
KSFE Galaxy Chits Banner 2

Related news

October 4, 2024
October 2, 2024
October 1, 2024
September 30, 2024
September 30, 2024
September 27, 2024
September 26, 2024
September 26, 2024
September 26, 2024
September 25, 2024

വയോധികയെ മണ്ണെണ്ണയൊഴിച്ച് കൊ ലപ്പെടുത്താൻ ശ്രമം; പ്രതിക്ക് തടവുശിക്ഷയും പിഴയും

Janayugom Webdesk
കൊല്ലം
September 4, 2024 2:21 pm

വയോധികയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് തടവുശിക്ഷയും പിഴയും. മുണ്ടയ്ക്കൽ ശ്രുതി നിലയം വീട്ടിൽ താമസം സുഭാഷി (53)നെയാണ്രണ്ട് വർഷം തടവിനും 36,000 രൂപ പിഴക്കും കൊല്ലം അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്‌ജി ഡോ. അമൃത ടി വിധിച്ചത്. തുമ്പറ ക്ഷേത്രത്തിന് സമീപം പ്രവർത്തിച്ചിരുന്ന തട്ടുകടയിൽ ചായകുടിക്കാൻ എത്തിയ പ്രതി ചായ ഒഴിച്ച് കൊടുക്കുന്ന ഗ്ലാസെടുത്ത് മദ്യപിച്ചു. 

അത് ചോദ്യം ചെയ്ത‌ത്‌ പൊലീസിൽ വിവരം അറിയിച്ചതിനുള്ള വിരോധത്താൽ കന്നാസിൽ മണ്ണെണ്ണയുമായി വന്ന പ്രതി ഗ്യാസ് അടുപ്പിന് സമീപത്ത് നിന്ന് ചായ തിളപ്പിക്കുകയായിരുന്ന നബീസത്തിന്റെ ദേഹത്തേക്ക് ഒഴിച്ചു. കണ്ണിലും ദേഹത്തും ഗ്യാസ് അടുപ്പിലും മണ്ണെണ്ണ വീണ് തീ ആളിപ്പടർന്നതിൽ ഭയന്ന് ഓടി മാറിയ നബീസത്തിന്റെ കണ്ണിന് പരിക്കേല്‍ക്കുകയും ഇത് തടസം പിടിക്കാൻ ചെന്ന നബിസത്തിന്റെ ഭർത്താവിനെ ആക്രമിക്കുകയും ചെയ്തു എന്നാണ് കേസ്. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന എസ് പ്രദീപ്‌കുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡ്വ. നിയാസ്, അഡ്വ. വൈശാഖ് വി നായർ എന്നിവർ ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.