March 26, 2023 Sunday

Related news

January 29, 2023
July 20, 2022
July 18, 2022
July 3, 2022
June 16, 2022
May 29, 2022
May 8, 2022
April 5, 2022
April 2, 2022
December 14, 2021

വിമാനയാത്രക്കിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം: യാത്രക്കാരനെതിരെ കേസെടുത്തു

Janayugom Webdesk
ന്യൂഡൽഹി
January 29, 2023 2:25 pm

വിമാനയാത്രക്കിടെ എമര്‍ജന്‍സി എക്സിറ്റ് തുറന്ന് വെളിയില്‍ ഇറങ്ങാന്‍ ശ്രമിച്ച യാത്രക്കാരനെതിരെ കേസെടുത്തു. നാഗ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യവെയാണ് യാത്രക്കാരൻ വിമാനത്തിന്റെ എമര്‍ജന്‍സി എക്സിറ്റ് തുറക്കാന്‍ ശ്രമിച്ചത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കുകയായിരുന്നു. 

ഇൻഡിഗോ വിമാനത്തിലാണ് സംഭവം. സംഭവത്തില്‍ യാത്രക്കാരനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബർ 10 ന് ഇൻഡിഗോ, ചെന്നൈ-തിരുച്ചിറപ്പള്ളി വിമാനത്തിൽ ഒരു യാത്രക്കാരൻ എമർജൻസി വാതിൽ തുറന്നതായി നാഷണൽ ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വെളിപ്പെടുത്തി ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവം. എന്നാൽ, വിമാനം പുറപ്പെടാത്തതിനാൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. 

Eng­lish Sum­ma­ry: Attempt to open emer­gency door dur­ing flight: Case filed against passenger

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.