അമേരിക്കൻ സ്വദേശിനിയായ യുവതിയെ ലൈം ഗി കമായി പീ ഡി പ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിലാണ് സംഭവം. തിരുവണ്ണാമലൈയിലെ ആശ്രമങ്ങൾ സന്ദർശിക്കാനെത്തിയതായിരുന്നു യുവതി. താൻ ഒരു സന്യാസിയാണെന്ന് വിശ്വസിപ്പിച്ചാണ് യുവാവ് അമേരിക്കൻ സ്വദേശിനിയെ താമസസ്ഥലത്തുവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഹൈന്ദവ ആത്മീയതയിൽ ആകൃഷ്ടയായാണ് അമേരിക്കൻ സ്വദേശിനി തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിലെത്തിയത്.
ഇതിനിടെയാണ് യുവാവ് സന്യാസിയാണെന്ന് പറഞ്ഞ് യുവതിക്കൊപ്പം കൂടിയത്. യുവതി വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയ യുവാവ് അവരെ കടന്നുപിടിക്കുകയും രഹസ്യഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു. ഇതോടെ യുവതി അവിടെ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനു ശേഷം തിരുവണ്ണാമലൈ പൊലീസിൽ അവർ പരാതി നൽകി. കടന്നുകളയാൻ ശ്രമിച്ച യുവാവിനെ പൊലീസ് തന്ത്രപരമായി പിടികൂടി. നാമക്കൽ സ്വദേശിയായ ഇയാൾ കറ്റം സമ്മതിച്ചിട്ടുണ്ട്.
English summary; Attempt to se x ually assault a woman of American descent; Young man arrested
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.