Web Desk

മൂന്നാര്‍

July 24, 2021, 2:16 pm

അഞ്ചു കോടിയുടെ തിമിംഗല ഛര്‍ദ്ദി വില്‍ക്കാന്‍ ശ്രമം; അഞ്ച് പേര്‍ പിടിയില്‍

Janayugom Online

കേരളത്തില്‍ ആംബര്‍ഗ്രിസ് വില്‍ക്കാന്‍ ശ്രമിച്ച അഞ്ച് പേര്‍ പിടിയില്‍. വിപണിയില്‍ അഞ്ചു കോടി രൂപ വിലമതിക്കുന്ന ആംബര്‍ഗ്രിസാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. പഴയ മൂന്നാര്‍ സ്വദേശി മുനിയസ്വാമി (48), സഹോദരന്‍ തമിഴ്‌നാട് വത്തലഗുണ്ഡില്‍ താമസിക്കുന്ന മുരുകന്‍ (42), വത്തലഗുണ്ട് സ്വദേശി രവികുമാര്‍ (40), തേനി എരുമചോല സ്വദേശി വേല്‍മുരുകന്‍ (43), തേനി കല്ലാര്‍ സ്വദേശി സേതു (21) എന്നിവരാണ് പിടിയിലായത്. 

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് വിജിലന്‍സ് വിഭാഗമാണ് സംഘത്തെ പിടിച്ചത്. പഴയ മൂന്നാറിലെ ലോഡ്ജിലായിരുന്നു പ്രതികള്‍. എവിടെനിന്നാണ് ആംബര്‍ഗ്രിസ് ലഭിച്ചതെന്നോ ആര്‍ക്കാണ് കൈമാറാന്‍ കൊണ്ടുവന്നതെന്നും അറിയാന്‍ ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ENGLISH SUMMARY:Attempt to sell Rs 5 crore amber­gris; Five arrested
You may also like this video