അമേരിക്കയിലേക്ക് അപകടകാരിയായ ഫംഗസിനെ കടത്താൻ ശ്രമിച്ച രണ്ട് ചൈനീസ് ഗവേഷകരെ എഫ് ബി ഐ അറസ്റ്റ് ചെയ്തതു. മിഷിഗൺ സർവകലാശാലയിലെ ഗവേഷണ വിഭാഗം ജീവനക്കാരിയായ യുങിങ് ജിയാൻ, ഇവരുടെ ആൺസുഹൃത്ത് എന്നിവരാണ് അറസ്റ്റിലായത്. ഗവേഷണ ആവശ്യത്തിനായാണ് ഫംഗസിനെ ഇവർ അമേരിക്കയിലേക്ക് കൊണ്ടുവന്നതെന്നാണ് വിവരം.
‘ഫ്യൂസേറിയം ഗ്രാമിന്യേറം’ എന്ന കാർഷിക വിളകളെ ബാധിക്കുന്ന ഫംഗസിനെയാണ് ഇരുവരും അമേരിക്കയിലേക്ക് കടത്താൻ ശ്രമിച്ചത്. ഗോതമ്പ്, ബാർലി, അരി എന്നിവയെ ബാധിക്കുന്ന ഈ ഫംഗസ് മനുഷ്യരിലും കന്നുകാലികളിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് എഫ്ബിഐ വ്യക്തമാക്കി. എല്ലാ വർഷവും ലോകമാകെ കോടിക്കണക്കിന് ഡോളറിൻ്റെ നാശനഷ്ടങ്ങൾ വരുത്തുന്ന ഫംഗസാണിതെന്ന് എഫ്ബിഐ തലവൻ കാഷ് പട്ടേൽ പറഞ്ഞു. ഗൂഢാലോചന, അമേരിക്കയിലേയ്ക്ക് കള്ളക്കടത്ത്, തെറ്റായ വിവരങ്ങൾ നൽകൽ എന്നിവയടക്കമുള്ള നിരവധി വകുപ്പുകളാണ് ഇരുവർക്കും നേരെ ചുമത്തിയിരിക്കുന്നത്. അമേരിക്കൻ ജനതയെയും സമ്പദ്‌വ്യവസ്ഥയെയും അപകടത്തിലാക്കാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പറഞ്ഞുവിട്ട ചാരന്മാരാണ് ഇവരെന്നും ആരോപണമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.