Web Desk

ചെന്നൈ

November 13, 2020, 5:46 pm

സാനിറ്ററി പാഡിൽ സ്വർണം കടത്താൻ ശ്രമം; രണ്ട്​ സ്​ത്രീകൾ പിടിയിൽ

Janayugom Online

സാനിറ്ററി പാഡുകളിൽ പേസ്റ്റ് രൂപത്തിലാക്കി സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് സ്ത്രീകൾ അറസ്റ്റിൽ. ചെന്നൈ ദൈവവാനി രാധാകൃഷ്​ണൻ, പുതുക്കോട്ട വസന്തി രാമസാമി എന്നിവരാണ്​ കോയമ്പത്തൂർ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ 62.46 ലക്ഷം രൂപയുടെ സ്വർണവുമായി കസ്​റ്റംസ്​ പിടിയിലായത്​.

ഇവർ ധരിച്ച പാഡിൽ 1,195.6 ഗ്രാം സ്വർണ്ണമാണ് ഒളിപ്പിച്ചിരുന്നത്. വ്യാഴാഴ്ച പുലർച്ചെ ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലാണ് ഇവർ കോയമ്പത്തൂരിലെത്തിയത്.

ഇതേ വിമാനത്തിലെ മറ്റ് മൂന്ന് യാത്രക്കാരിൽ നിന്ന് 100 ഗ്രാം സ്വർണ്ണവും മദ്യവും വിദേശ ബ്രാൻഡ് സിഗരറ്റുകളും പിടികൂടി. ഇതിന് മൊത്തം 46 ലക്ഷം രൂപ വിലയുണ്ടെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. കേസ് ഡിആർഐക്ക് കൈമാറി.

Eng­lish sum­ma­ry; Attempt to smug­gle gold in san­i­tary pad; Two women arrested

You  may also like this video;