Site iconSite icon Janayugom Online

കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തുവാനുള്ള ശ്രമം എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടി

കേരളത്തിലേയ്ക്ക് കഞ്ചാവിന്റെ ഒഴുക്ക്. ആന്ധ്രയില്‍ നിന്നും തമിഴ്നാട് വഴി കേരളത്തിലേക്ക് കഞ്ചാവ് കൊണ്ടുവന്ന ടോറസ്സും കൊണ്ടുവന്ന യുവാക്കളേയും കേരളാ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടി. കഞ്ചാവ് കടത്തികൊണ്ട് വന്ന തമിഴ് നാട് സേലം ജില്ലയില്‍ ശങ്കരഗിരി സ്വദേശിയായ അരുണ്‍കുമാര്‍ (33), കൃഷ്ണ ഗിരി ജില്ലയില്‍ ബെര്‍ഗൂര്‍ താലൂക്കില്‍ അഞ്ചൂര്‍ സ്വദേശിയായ ഷണ്മുഖം (58) എന്നിവരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തലുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നവര്‍ പറയുന്നവര്‍ ഇങ്ങനെ: തമിഴ്നാട് അതിര്‍ത്തിയില്‍ കഞ്ചാവ് വന്‍തോതില്‍ സൂക്ഷിക്കുന്നുവെന്ന കേരളാ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനി കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രിവന്റീവ് ഓഫീസര്‍ ബി രാജ്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ റ്റി എ അനീഷ് എന്നിവര്‍ തമിഴ് നാട് ദിന്‍ഡിഗല്‍ ഭാഗങ്ങളില്‍ അന്വേഷണം നടത്തി.

ആന്ധ്രയില്‍ നിന്നും 225 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ടോറസ് ലോറി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ദിണ്ടുക്കല്‍ എന്‍ഐബി ഉദ്യേഗസ്ഥരെ എത്തിച്ച്് കേസെടുപ്പിച്ചു. പേപ്പര്‍ ലോഡിന്റെ മറവിലാണ് കഞ്ചാവ് കടത്തി കൊണ്ട് വന്നത്. കേരളത്തിലെ കഞ്ചാവിന്‍ എസ്ഡി മൊത്ത വിതരണക്കാരന്‍ ആയ മധുര കീരി പെട്ടി സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്. കഞ്ചാവ് ആന്ധ്രയില്‍ നിന്നും ദിണ്ടുക്കല്‍ വരെ കൊണ്ടുവരുന്നതിന് ഒരു ലക്ഷം രൂപ പ്രതിഫലം ലഭിച്ചുവെന്നും പ്രതികള്‍ സമ്മതിച്ചു.

തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ സൂക്ഷിച്ചു വെച്ച് കേരളത്തിലേക്ക് കടത്തുവാന്‍ വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും പ്രതികള്‍ മൊഴി നല്‍കിയതായി അന്വേഷണ ഉദ്യോഗസസ്ഥര്‍ പറയുന്നു. ഡിണ്ടിക്കല്‍ എന്‍ ഐ ബി ഓഫീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തു തുടര്‍ അന്വേഷണം ആരംഭിച്ചു. ദിണ്ടുക്കല്‍ എന്‍ ഐ ബി ഡിവൈഎസ്പി പുകഴേന്തി, ഇന്‍സ്പെക്ടര്‍മാരായ രമേശ്, അനിത സബ്ഇന്‍സ്പെക്ടര്‍ പ്രേംകുമാര്‍ കോണ്‍സ്റ്റബിള്‍ മാരായ ഗോകുലപാലന്‍, രാജു, സെല്‍വരാജ്, വിശ്വനാഥന്‍, ആനന്ദ് കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Eng­lish sum­ma­ry; Attempt to smug­gle cannabis into Ker­ala on a large scale

You may also like this video;

Exit mobile version