19 April 2024, Friday

Related news

April 16, 2024
April 14, 2024
April 7, 2024
April 6, 2024
March 31, 2024
March 30, 2024
March 29, 2024
March 26, 2024
March 25, 2024
March 24, 2024

ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യുവാക്കള്‍ പിടിയില്‍

Janayugom Webdesk
കൊല്ലം
December 8, 2021 7:31 pm

യുവാവിനെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ പൊലീസ് പിടിയിലായി. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ഇവര്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിതാ പൊലീസുദ്ദ്യോഗസ്ഥയെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ശക്തികുളങ്ങര കന്നിമേല്‍ ചേരിയില്‍ ശക്തികുളങ്ങര ക്ഷേത്രത്തിന് സമീപം പഴമ്പളളി മഠത്തില്‍ വീട്ടില്‍ ശരത്ത് (23), ശക്തികുളങ്ങര നിന്നും തൃക്കരുവാ പ്രാക്കുളം തണലിടം വീട്ടില്‍ സൂരജ് (ഉണ്ണി, 23) എന്നിവരാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ രാത്രി അഞ്ചാലുംമൂട് സ്കൂളിന് മുന്‍വശം റോഡില്‍ വച്ച് ഉല്ലാസ് എന്നയാളിനെ ഇവര്‍ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. 

ബൈക്ക് ദേഹത്തേക്ക് ഓടിച്ച് കയറ്റാന്‍ ശ്രമിച്ചത് ഉല്ലാസ് ഒഴിഞ്ഞ് മാറിയതിനാല്‍ കലിലൂടെ കയറിയിറങ്ങി കാലിലെ അസ്ഥിക്ക് പൊട്ടലുണ്ടായി. ഇവര്‍ സമീപത്തെ പൂക്കടയിലെ അജിയെന്നയാളിനെ ഹെല്‍മെറ്റ് വച്ച് തലയ്ക്കടിച്ചത് കണ്ട് ഉല്ലാസ് തടസപ്പെടുത്തിയതിനാലാണ് ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്ഥലത്തെത്തിയ പൊലീസ് സംഘം ഇവരെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലും പ്രകോപനപരമായി പെരുമാറിയ ഇവര്‍ സ്റ്റേഷന്‍ ഉപകരണങ്ങള്‍ അടിച്ച് തകര്‍ത്തു. ഇതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ച സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌സിപിപിഒ അജിമോളെ അസഭ്യം വിളിക്കുകയും അടിവയറ്റില്‍ ചവിട്ടി നിലത്തിട്ട് കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തി സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു. 

രണ്ടു സംഭവങ്ങള്‍ക്കുമായി ഉല്ലാസിന്‍റെയും അജിമോളുടെയും പരാതിയില്‍ പ്രത്യേകം കേസുകളെടുത്തിട്ടുളളതാണ്. അഞ്ചാലുമ്മൂട് ഇന്‍സ്പെക്ടര്‍ സി.ദേവരാജന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ശ്യാം, ഹരികുമാര്‍, ജയപ്രകാശന്‍, പ്രദീപ് കുമാര്‍, ലഗേഷ് കുമാര്‍, എഎസ്ഐ ബിജൂ വി, സിപിഒ സുമേഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു. 

ENGLISH SUMMARY:Attempted mur­der by bike; Youths arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.