മാനന്തവാടി: തലപ്പുഴ ഗവ:യു.പി.സ്കൂളിൽ ബി.ആർ.ജി.എഫ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഫണ്ടാണ് വ്യാജ സീലും ഒപ്പം ഇട്ട് പണം മാറാൻ ശ്രമം നടന്ന സംഭവത്തിൽ സ്കൂൾ അധികൃതർ തലപ്പുഴ പോലീസിൽ പരാതി നൽകി. തലപ്പുഴ ഗവ: യു.പി.സ്കൂളിന് 2013 — 14 വർഷത്തിൽ ബി.ആർ.ജി.എഫ് പദ്ധതിയിൽ 12 ലക്ഷം രൂപയുടെ രണ്ട് ക്ലാസ്സ് റൂം അനുവദിച്ചിരുന്നു. തലപ്പുഴ ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സമീപമാണ് കെട്ടിടം പണിതത്.നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടം ചോർന്നൊലിച്ചതോടെ അന്ന് പി.ടി.എ.കമ്മിറ്റി നൽകിയ പരാതിയെ തുടർന്ന് കരാറുകാരന് ഫണ്ട് നൽകുന്നത് തടഞ്ഞുവെച്ചിരുന്നു. 2019 ജൂൺ മാസം ആറാം തീയ്യതി പി.ടി.എ.കമ്മിറ്റി നൽകിയ പരാതിയിൽ അസിസ്റ്റന്റ് എൻജിനീയറുടെ സാന്നിദ്ധ്യത്തിൽ നടത്തി ചർച്ചയുടെ അടിസ്ഥാനത്തിൽ പരാതിയിൽ സൂചിപ്പിച്ച കാര്യങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും കരാറ്കാരന് ഫണ്ട് അനുവദിക്കാമെന്നും കാണിച്ച വ്യാജ കത്തും എൻജീനിയർക്ക് നൽകി പണം മാറാനാണ് ശ്രമം നടന്നത്.കത്തിൽ പി.ടി.എ.പ്രസിഡന്റിന്റെ ഒപ്പും സീലും വ്യാജമായി ഉണ്ടാക്കിയതാണെന്നും അന്വേഷണത്തിൽ തെളിയുകയും ചെയ്തു.
സംഭവം പുറത്തായതോടെ മുൻപി.ടി.എ.പ്രസിഡന്റ് സക്കീർ ഹുസൈനും സ്കൂൾ ഹെഡ്മാസ്റ്റും ഇത് സംബദ്ധിച്ച് തലപ്പുഴ പോലീസിൽ പരാതിയും നൽകിയത്..കരാറുകാരൻ പറയുന്നുന്നത് മുൻപി.ടി.എ.പ്രസിഡന്റാണ് കത്ത് നൽകിയതെന്നാണ് എന്നാൽ മുൻ പി.ടി.എ.പ്രസിഡന്റാവട്ടെ താൻ കത്ത് നൽകിയിട്ടില്ലന്നും വ്യാജ കത്തായതിനാലാണ് പോലീസിൽ പരാതി നൽകിയതെന്നും പറയുന്നു. സാധാരണ നിലയിൽ സകൂൾ ലെറ്റർപാഡിലാണ് ഇത്തരം കത്തുകൾ നൽകുന്നത് എന്നാൽ ഇപ്പോൾ നൽകിയ കത്താകട്ടെ വെള്ള കടലാസിൽ ടൈപ്പ് ചെയ്തതുമാണ്. അത് കൊണ്ട് തന്നെ കത്ത് വ്യാജമെന്ന് വ്യക്തം ഇനി അറിയേണ്ടത് കത്ത് വ്യാജമായി ഉണ്ടാക്കിയത് ആരാണെന്നതാണ്.എന്തായാലും തലപ്പുഴ ചൂടേറിയ ചർച്ചക്ക് വഴിവെച്ചിരിക്കയാണ് വ്യാജ കത്തും സീലും.
English summary: Attempted to smuggle money into the PTA’s forged seal and signature
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.