June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 27, 2022
June 27, 2022

ചങ്ങല കൊണ്ട് ബന്ധിച്ച് തീ കൊളുത്തി കത്തിക്കാൻ ശ്രമം; ഒരാൾ അറസ്റ്റിൽ

By Janayugom Webdesk
January 1, 2020

നാദാപുരം: ഗ്രാമ പഞ്ചായത്ത് അംഗത്തെ ചങ്ങല കൊണ്ട് ബന്ധിച്ച് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചതായി പരാതി. ജീവനക്കാരും നാട്ടുകാരം സാഹസികമായി പഞ്ചായത്ത് അംഗത്തെ രക്ഷപ്പെടുത്തി. വേളം ഗ്രാമ പഞ്ചായത്ത് 16-ാം വാർഡ് അംഗം ആര്യങ്കാവിൽ ലീല(54)യെയാണ് പെട്രോൾ ഒഴിച്ച് തീവെച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി ഉയർന്നത്. സംഭവവുമായി ബന്ധപ്പെട്ട് തീക്കുനിയിലെ തെക്കേ കോയ്യൂറേമ്മൽ ബാല(51)നെ കുറ്റ്യാടി പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് നാദാപുരം ഒന്നാം ക്ലാസ് മജിസ്റ്റ്രേട്ട് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. വേളം പഞ്ചായത്ത് ഓഫീസിൽ ഐ എസ് ഒ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ് മറ്റ് പുറത്തിറങ്ങിയ ലീലയെ വീട് ലഭിക്കുന്നതുമായ വിഷയം വി ഇ ഒ മുമ്പാകെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ബാലൻ കൂട്ടി കൊണ്ടു പോയത്. ഇതിനിടയിൽ മീറ്റിങ്ങ് ഹാളിലേക്ക് കയറ്റി കയ്യിൽ കരുതിയ ബാഗിൽ നിന്ന് ചങ്ങല പുറത്തെടുത്ത് തന്നെയും ബാലനേയും പരസ്പരം ബന്ധിച്ച് വീട് ലഭിക്കുന്നില്ലെങ്കിൽ നമുക്ക് ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് പെട്രോൾ ഒഴിക്കുകയായിരുന്നെന്ന് ലീല പറഞ്ഞു.

ലീല നിലവിളിച്ചതോടെ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും നാട്ടുകാരും ഓടിയെത്തിയെങ്കിലും വാതിൽ തുറക്കാനായില്ല. പിന്നീട് തള്ളി തുറന്നെങ്കിലും കൊടുവാൾ കൊണ്ട് വീശിയതിനാൽ ആർക്കും അടുക്കാനായതുമില്ല. ഓടിയെത്തിയവർ സാഹസികമായി ബാലനെ കീഴ്പ്പെടുത്തി ലീലയെ രക്ഷിക്കുകയായിരുന്നു. പിന്നീട് കുറ്റ്യാടി നിന്ന് പോലീസ് സ്ഥലത്തെത്തി ബാലനെ കസ്റ്റഡിയിലെടുത്തു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ലീലയെ കുറ്റ്യാടി ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലൈഫ് പദ്ധതി പ്രകാരം ബാലന് വീട് ലഭിക്കാത്തതാണ് സംഭവത്തിന് കാരണമെന്നാണറിയുന്നത്. നിയമപരമായി ബാലന് ലൈഫ് പദ്ധതി പ്രകാരം വീട് നൽകാനാവില്ലെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. ഇതിന് വാർഡ് അംഗത്തെ തെറ്റദ്ധരിച്ച് ആക്രമിക്കുകയായിരുന്നെന്ന് പറയുന്നു. സംഭവത്തിൽ സി പി എ വേളം ലോക്കൽ കമ്മറ്റി പ്രതിഷേധിച്ചു.

Eng­lish Sum­ma­ry: Attempt­ing to burn the Gra­ma Pan­chayt member.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.