Web Desk

ചെന്നൈ

January 03, 2021, 6:34 pm

കത്തി കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമം ‚പെണ്‍കുട്ടി യുവാവിനെ കുത്തികൊന്നു

Janayugom Online

കത്തി കാണിച്ച് ഭീഷിണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ കുത്തികൊന്ന് പെണ്‍കുട്ടി . തമിഴ്‌നാട്ടിലെ ഷോളവാരത്താണ് സംഭവം . ബന്ധുവീട്ടില്‍ വന്നതാണ് 19‑കാരിയായ പെണ്‍കുട്ടി. ശൗചാലയത്തില്‍ പോകാന്‍ പുറത്തുവന്ന പെണ്‍കുട്ടിയെ മദ്യലഹരിയിലിയിരുന്ന 20‑കാരന്‍ കത്തി കാണിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അജിത് എന്നാണ് ഇയാളുടെ പേര് .സ്വയം പ്രതിരോധിച്ച പെണ്‍കുട്ടി യുവാവിന്റെ പക്കലുണ്ടായിരുന്ന കത്തി പിടിച്ചുവാങ്ങി തിരിച്ചാക്രമിക്കുകയായിരുന്നു . സംഭവ സ്ഥലത്ത് വച്ച്‌ തന്നെ അജിത് മരിച്ചതായി പോലീസ് വ്യക്തമാക്കി . പെണ്‍കുട്ടിയുടെ മൊഴിപ്രകാരമുള്ള പ്രാഥമിക നിഗമനം മാത്രമാണ് ഇതെന്നും സംഭവത്തെക്കുറിച്ച്‌ കൂടുതലായി അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry : Attempt­ing to tor­ture her with a knife, the girl stabbed the young man
you may also like this video